|
വിദേശ വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍. നേരത്തേ സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഫലം കണ്ടു തുടങ്ങിയതോടെ സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴ്സ് പൂര്‍ത്തിയാക്കാതെ പഠനം നിര്‍ത്തുന്നവരുടെ എണ്ണം ഒരു നിശ്ചിത പരിധിയില്‍ കടന്നാല്‍ ഇനിമുതല്‍ ആ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തരവാദിത്തത്തോടെ റിക്രൂട്ട്മെന്റുകള്‍ നടത്തിയില്ലെങ്കില്‍, പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ യൂണിവേഴ്സിറ്റികള്‍ നേരിടേണ്ടതായി വരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്റ്റുഡന്റ് വിസയിലെത്തി അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെയാണ് ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണ്ണമായ ഒരു സമീപനത്തിന് സര്‍ക്കാര്‍ തുനിഞ്ഞത്. അഭയത്തിനായി അപേക്ഷിക്കുന്നവരില്‍ 37 ശതമാനം വരെ സ്റ്റുഡന്റ് വിസയിലെത്തിയ വിദേശ വിദ്യാര്‍ത്ഥികള്‍ വന്നിരുന്നു. |