Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
UK Special
  Add your Comment comment
യുകെയില്‍ തൃശൂര്‍ സ്വദേശി സേവ്യര്‍ ലോനപ്പന്‍ അന്തരിച്ചു; മരണം ഉറക്കത്തിനിടെ
reporter

വില്‍റ്റ്ഷെയര്‍/തൃശൂര്‍: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ കൗണ്ടിയിലെ വാര്‍മിന്‍സ്റ്ററില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സേവ്യര്‍ ലോനപ്പന്‍ (44) അന്തരിച്ചു. കാഞ്ഞിരത്തിങ്കല്‍ ഇയ്യപ്പന്‍ ലോനപ്പന്റെ മകനാണ്. മാതാവ് പരേതയായ എല്‍സി. ഇന്നലെ രാവിലെ ജോലിക്ക് പോകേണ്ട സമയമായിട്ടും സേവ്യര്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികരണമില്ലാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും മെഡിക്കല്‍ എമര്‍ജന്‍സി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സേവ്യര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

സംഭവസമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് വര്‍ഷം മുന്‍പാണ് സേവ്യര്‍ മക്കളോടൊപ്പം ഡിപ്പെന്‍ഡന്റ് വീസയില്‍ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയര്‍ ഹോമില്‍ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

നിജാ ജോസാണ് ഭാര്യ. ജോഷ്വാ സേവ്യര്‍ (12), ജെറോം സേവ്യര്‍ (5), ജെയ്‌റോ സേവ്യര്‍ (3) എന്നിവര്‍ മക്കളാണ്. വിവരമറിഞ്ഞ് ലിങ്കണ്‍ഷെയറില്‍ താമസിക്കുന്ന സേവ്യറിന്റെ സഹോദരി സിജി ലോനപ്പനും ഭര്‍ത്താവ് ഷാജില്‍ പൗലോസും വാര്‍മിന്‍സ്റ്ററില്‍ എത്തി. സിനി ചാക്കപ്പന്‍ (ഇരിങ്ങാലക്കുട) മറ്റൊരു സഹോദരിയാണ്. സേവ്യറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

 
Other News in this category

 
 




 
Close Window