Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
UK Special
  Add your Comment comment
ലണ്ടന്‍ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; ബിമാന്‍ ബംഗ്ലാദേശ് വിമാനത്തിലെ ദൃശ്യങ്ങള്‍ വൈറല്‍
reporter

സെല്‍ഹെറ്റ്: ബംഗ്ലാദേശിലെ സെല്‍ഹെറ്റില്‍നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തിയ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ കൈയാങ്കളി. രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് അടിപിടിയിലേക്ക് നീങ്ങിയത്. വിമാനത്തിനുള്ളിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്റ്റംബര്‍ 16നായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ നിസ്സാര കാര്യം ചൊല്ലി രണ്ട് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. വാക്കേറ്റം രൂക്ഷമായതോടെ ഇരുവരും പരസ്പരം മര്‍ദിക്കാന്‍ തുടങ്ങി.

സംഘര്‍ഷത്തിനിടെ ഒരു യാത്രക്കാരന്റെ ടി-ഷര്‍ട്ട് കീറിപ്പോയി. യാത്രക്കാര്‍ പരസ്പരം മര്‍ദിക്കുകയും ഉച്ചത്തില്‍ കൂക്കിവിളിക്കുകയും ചെയ്തതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. കുട്ടികളടക്കം ഭയന്ന് നിലവിളിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. സ്ഥിതി നിയന്ത്രണാതീതമാകുന്ന ഘട്ടത്തില്‍ ക്യാബിന്‍ ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ഇടപെട്ടു. ഏറെ ശ്രമപ്പെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റി സംഘര്‍ഷം അവസാനിപ്പിച്ചത്. വിമാനം യാത്ര തുടരുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തിനുള്ളില്‍ നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പെരുമാറ്റത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

 
Other News in this category

 
 




 
Close Window