Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
UK Special
  Add your Comment comment
യുകെയിലെ 69 ശതമാനം ബിസിനസ് സ്‌കൂളുകളിലും വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറഞ്ഞു
reporter

ലണ്ടന്‍: യുകെയിലെ ബിസിനസ് സ്‌കൂളുകളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കുറയുന്നതായി സര്‍വേ. ചാര്‍ട്ടേഡ് അസോസിയേഷന്‍ ഓഫ് ബിസിനസ് സ്‌കൂള്‍സിന്റെ വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം സ്ഥാപനങ്ങളും പ്രവേശനത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷം ഇത് 35 ശതമാനമായിരുന്നു. സര്‍വകലാശാലകളുടെ സാമ്പത്തിക സ്ഥിതിക്കും ഈ കുറവ് വെല്ലുവിളിയാകുകയാണ്.

ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ് ഇടിവ് കൂടുതല്‍ പ്രകടം. നാലില്‍ മൂന്ന് സ്ഥാപനങ്ങളിലും ഈ വിഭാഗത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. 67 ശതമാനം സ്ഥാപനങ്ങള്‍ക്കും പ്രതീക്ഷിച്ച പ്രവേശനലക്ഷ്യം കൈവരിക്കാനായില്ല. ബിരുദതലത്തില്‍ അഞ്ചില്‍ മൂന്ന് ബിസിനസ് സ്‌കൂളുകളും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളും ഗ്രാജ്വേറ്റ് റൂട്ട് വിസയുടെ കാലാവധി കുറയ്ക്കുന്നതും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനെ ബാധിക്കുന്നതായി സ്ഥാപനമേധാവികള്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള കര്‍ശന സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനകള്‍, വിസ നിരസിക്കല്‍, നിര്‍ദിഷ്ട അന്താരാഷ്ട്ര വിദ്യാര്‍ത്ഥി ലെവി എന്നിവയും ആശങ്ക ഉയര്‍ത്തുന്നു.

ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഹോം ഓഫീസ് കണക്കനുസരിച്ച്, 2026 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് അനുവദിച്ചത് 82,523 സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസകളാണ്. മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം കുറവാണിത്. സാമ്പത്തിക ആവശ്യങ്ങള്‍ക്കായി വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ഒരു പരിധിവരെയെങ്കിലും ആശ്രയിക്കുന്നതായി 94 ശതമാനം ബിസിനസ് സ്‌കൂളുകളും വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുറയുമെന്ന് 59 ശതമാനം സ്ഥാപനമേധാവികള്‍ പ്രതീക്ഷിക്കുന്നു. പ്രവേശനം കുറയുന്നത് മാതൃ സര്‍വകലാശാലകളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window