Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
UK Special
  Add your Comment comment
അപ്രതീക്ഷിത ചെലവുകളില്‍ വലഞ്ഞ് ബ്രിട്ടനിലെ 71 ശതമാനം പേര്‍; ശരാശരി ബാധ്യത 535 പൗണ്ട്
reporter

ലണ്ടന്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബ്രിട്ടനില്‍ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേര്‍ക്കും അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകള്‍ നേരിടേണ്ടിവന്നതായി സാന്റാന്‍ഡര്‍ ബാങ്കിന്റെ പഠനം. ഇത്തരം ചെലവുകള്‍ക്കായി ഒരാള്‍ക്ക് ശരാശരി 535 പൗണ്ട് ചെലവഴിക്കേണ്ടിവന്നതായാണ് കണ്ടെത്തല്‍.

അപ്രതീക്ഷിത ചെലവുകള്‍ നേരിട്ടവരില്‍ മൂന്നിലൊരാള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമ്പത്തിക സഹായം തേടി. സമാനമായ അനുപാതത്തിലുള്ളവര്‍ വായ്പകളെയും ക്രെഡിറ്റ് സൗകര്യങ്ങളെയും ആശ്രയിച്ചു. പകുതിയോളം പേര്‍ക്ക് പണത്തിന്റെ അഭാവം മൂലം ആവശ്യമായ പരിഹാരനടപടികള്‍ സ്വീകരിക്കാനായില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

അടിയന്തര സാമ്പത്തിക ബാധ്യതകള്‍ നേരിടാന്‍ തയ്യാറല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനത്തിലധികം പേര്‍ പ്രതികരിച്ചു. അപ്രതീക്ഷിത ബില്ലുകളെക്കുറിച്ചുള്ള ആശങ്ക ഉറക്കമില്ലായ്മ, തലവേദന, മാനസിക സമ്മര്‍ദം എന്നിവയ്ക്കും കാരണമാകുന്നതായി ബാങ്ക് ചൂണ്ടിക്കാട്ടി. ചെറിയ തുകയാണെങ്കിലും പതിവായി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കുന്നത് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുമെന്ന് സാന്റാന്‍ഡറിന്റെ സേവിങ്സ് വിഭാഗം മേധാവി ജോവോ സോറസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window