Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നു; ഉയര്‍ന്ന ഫീസും വിസ നിയന്ത്രണങ്ങളും തിരിച്ചടി
reporter

ലണ്ടന്‍: ഉന്നതവിദ്യാഭ്യാസത്തിനായി യുകെയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇടിവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ 19 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രധാന പഠനകേന്ദ്രങ്ങളിലും വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന പഠനച്ചെലവും കുടിയേറ്റ നിയന്ത്രണങ്ങളും വിദ്യാര്‍ത്ഥികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിദ്യാര്‍ത്ഥികളേക്കാള്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുമ്പോഴും അതിനനുസരിച്ചുള്ള പഠനാനന്തര തൊഴില്‍സാധ്യതകളും മറ്റ് നേട്ടങ്ങളും ലഭിക്കുമോയെന്ന ആശങ്ക ശക്തമാണ്.

ആശ്രിതരെ ഒപ്പം കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങളും പഠനശേഷം ജോലി തേടുന്നതിനുള്ള സമയപരിധി കുറയ്ക്കുമെന്ന സൂചനകളും യുകെയുടെ ആകര്‍ഷണത്തെ ബാധിച്ചതായാണ് വിലയിരുത്തല്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അപേക്ഷകരുടെ വിസ നിരസിക്കപ്പെടുന്നതും സര്‍വകലാശാലകള്‍ക്ക് വെല്ലുവിളിയാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിശോധിക്കുന്ന നടപടികള്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

പരമ്പരാഗത പഠനകേന്ദ്രങ്ങള്‍ക്ക് പകരം മറ്റ് രാജ്യങ്ങളിലെ അവസരങ്ങള്‍ തേടുന്ന പ്രവണതയും വര്‍ധിക്കുകയാണ്. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളും വിദ്യാര്‍ത്ഥികളുടെ പരിഗണനയില്‍ കൂടുതല്‍ ഇടം നേടുന്നതായാണ് റിപ്പോര്‍ട്ട്.

 
Other News in this category

 
 




 
Close Window