Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 13th Nov 2026
 
 
UK Special
  Add your Comment comment
യുകെയില്‍ അതിശൈത്യം; താപനില മൈനസ് എട്ടിലേക്ക്, കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട്
reporter

ലണ്ടന്‍: ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള തണുത്ത വായുപ്രവാഹത്തെത്തുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ താപനില കുത്തനെ താഴ്ന്നു. സ്‌കോട്ട്ലന്‍ഡിലെ ഗ്രാമീണ മേഖലകളില്‍ മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്റ്റെര്‍ലിംഗ്ഷയറിലെ ടിന്‍ഡ്രമില്‍ മൈനസ് 6.2 ഡിഗ്രി രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് അറിയിച്ചു.

അടുത്ത മൂന്ന് രാത്രികളിലും ചിലയിടങ്ങളില്‍ താപനില മൈനസ് എട്ട് ഡിഗ്രിവരെ താഴ്‌ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും രാത്രികാല താപനില പൂജ്യത്തിന് താഴെയെത്തി. മൂടല്‍മഞ്ഞിനൊപ്പം മണിക്കൂറില്‍ 50 മൈല്‍വരെ വേഗത്തില്‍ കാറ്റും അനുഭവപ്പെട്ടു. സ്‌കോട്ട്ലന്‍ഡിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയുമുണ്ടായി.

അതിശൈത്യത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ ചില മേഖലകളില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചവരെ ജാഗ്രതാനിര്‍ദേശം തുടരുമെന്നാണ് അറിയിപ്പ്. ഈ ശൈത്യകാലത്തെ ആദ്യ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ടാണിത്.

വടക്കന്‍ ഇംഗ്ലണ്ടില്‍ മൈനസ് ആറ് ഡിഗ്രിയും വെയില്‍സില്‍ മൈനസ് മൂന്ന് ഡിഗ്രിയും വടക്കന്‍ അയര്‍ലന്‍ഡില്‍ മൈനസ് അഞ്ച് ഡിഗ്രിയും രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില പൂജ്യം ഡിഗ്രിയിലെത്തി. വെള്ളിയാഴ്ച കൂടുതല്‍ പ്രദേശങ്ങളിലേക്ക് അതിശൈത്യം വ്യാപിക്കുമെന്നാണ് പ്രവചനം. 65 വയസ്സിന് മുകളിലുള്ളവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window