Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
Teens Corner
  Add your Comment comment
മെസിക്ക് 39ാം പിറന്നാള്‍: ലോകകപ്പ് മത്സരത്തിനിടെ പിറന്നാള്‍ ആഘോഷം അതിഗംഭീരമാക്കി ആരാധകര്‍
Text By: UK Malayalam Pathram
ലിയോണല്‍ ആന്ദ്രേസ് മെസിക്ക് പിറന്നാള്‍. പ്രായം മുപ്പത്തിയൊന്‍പത്. ലോകകപ്പ് ഫുട്‌ബോളില്‍ ഉജ്ജ്വല പ്രകടനങ്ങള്‍ തുടരുന്നതിനിടെയാണ് മെസ്സിയുടെ ഇത്തവണത്തെ പിറന്നാളെന്നതാണ് പ്രത്യേകത.
അള്‍ജീരിയക്കെതിരെ ഹാട്രിക്ക്, ഓസ്ട്രിയക്കെതിരെ ഡബിള്‍. മിറാസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ലോകകപ്പ് ചരിത്രത്തിലെ ഗോളടിയിലെ മഹാവേട്ടക്കാരനാവുന്നു.
ഹോര്‍മണ്‍ കുറവില്‍ ഇനി ഉയരം വക്കില്ലെന്ന് വൈദ്യന്മാര്‍ വിധിച്ച ബാലന്‍ ലോകത്തോളം വളര്‍ന്ന കഥയ്ക്ക് സമാനതകളില്ല. ഒരു തുകല്‍ പന്ത് കാലില്‍ കൊരുത്ത് അവന്‍ കാണിച്ച ഇന്ദ്രജാലങ്ങളെ വര്‍ണിക്കാന്‍ കവിതകളോ, വാക്കുകളോ പോരാതെ വരും. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാന്‍ ബാഴ്‌സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയില്‍ പയറ്റിത്തെളിഞ്ഞ് കറ്റാലന്‍പടയുടെ എക്കാലത്തേയും മികച്ചവനായി.
 
Other News in this category

 
 




 
Close Window