Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6008 INR  1 EURO=110.1564 INR
ukmalayalampathram.com
Tue 21st Jul 2026
 
 
Teens Corner
  Add your Comment comment
സ്നേഹപൂര്‍വം പറയുകയാണ്. പ്ലീസ്, നിര്‍ത്തിക്കോ: നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്: തൂഫാന്‍ വാരിയര്‍ മോഹന്‍ലാല്‍
Text By: UK Malayalam Pathram
രണ്ട് സിനികളിലെ ഐക്കോണിക് ഡയലോഗ് 'നാര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്നത് ഊന്നിപ്പറഞ്ഞാണ് മോഹന്‍ലാലിന്റെ ബോധവത്കരണ വിഡിയോ. സാഗര്‍ ഏലിയാസ് ജാക്കിയായും സ്റ്റീഫന്‍ നെടുമ്പള്ളിയായും സ്‌ക്രീനില്‍ ഇതേ കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി താന്‍ ഈ കാര്യം ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിയ്ക്കെതിരായ ബോധവത്കരണ സന്ദേശവുമായിട്ടാണ് മോഹന്‍ലാല്‍ ഇതു പറഞ്ഞത്.

തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് മോഹന്‍ലാല്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താന്‍ തൂഫാന്‍ വാരിയറെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. 'ലഹരി ഉപയോഗിക്കുന്നവരോട് സ്നേഹപൂര്‍വം പറയുകയാണ്. പ്ലീസ് നിര്‍ത്തിക്കോ' മോഹന്‍ലാലിന്റെ അഭ്യര്‍ഥന ഇങ്ങനെ.
 
Other News in this category

 
 




 
Close Window