Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസ നിഷേധിച്ചാല്‍ ഇനി അപ്പീലിന് ഫീസ് നല്‍കണം
staff correspondent
ലണ്ടന്‍ : അഭയാര്‍ഥി , കുടിയേറ്റ അപേക്ഷകള്‍ തള്ളുന്നതിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഫീസീടാക്കാന്‍ ജസ്റ്റിസ് മിനിസ്ട്രി തീരുമാനിച്ചു . ഡിസംബര്‍ 19ന് പുതിയ നിരക്കുകള്‍ പ്രാബല്യത്തിലാകും .

മിക്ക വിസ കാറ്റഗറികള്‍ക്കും പുതിയ ഫീസ് ബാധകമായിരിക്കും . ഇതില്‍നിന്ന് ഒഴിവാക്കുന്ന കാറ്റഗറികള്‍ ജസ്റ്റിസ് മിനിസ്ട്രി പ്രത്യേകം വിജ്ഞാപനത്തിലൂടെ ലിസ്റ്റ് ചെയ്യും .

ഡിസംബര്‍ 19നു മുന്‍പ് തീയതി വച്ചിട്ടുള്ള ഒരു ഡിസിഷന്‍ നോട്ടീസിനും പുതിയ ഫീസ് ബാധകമാകില്ല . ഡിസംബര്‍ 19 മുതല്‍ അപ്പീലുകള്‍ ഫയല്‍ ചെയ്യേണ്ടത് യുകെയിലെ െ്രെടബ്യൂണലിലുമായിരിക്കും.

വിദേശത്തുള്ള യുകെ വിസ ആപ്ലിക്കേഷന്‍ സെന്ററിലും ഇനി അപ്പീലുകള്‍ സ്വീകരിക്കില്ല. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഡിസംബര്‍ 19ന് ജസ്റ്റിസ് മിനിസ്ട്രി വെബ്‌സൈറ്റില്‍ വിശദമായി പ്രസിദ്ധീകരിക്കും.
 
Other News in this category

 
 




 
Close Window