|
ലണ്ടന്‍ : Tier1 Post study വിസ ഏപ്രില്‍ 5ന് നിര്‍ത്തലാക്കുമെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. ഇതിനു പകരമായി Tier1 graduate entrepreneur visa നിലവില്‍ വരും. ലോകോത്തര നിലവാരമുള്ള നൂതന ആശയങ്ങള്‍ വികസിപ്പിച്ചിട്ടുള്ളവരേ അല്ലെങ്കില്‍ ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ളവര്‍ക്ക് യുകെയില്‍ തങ്ങി അവരുടെ ബിസിനസ്സ് വികസിപ്പിച്ചെടുക്കാനുള്ള അവസരം നല്‍കുക എന്നതാണ് ഈ വിസകൊണ്ട് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തില്‍ വിസ ലഭിക്കാന്‍ അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവകാശം യുകെയിലെ യൂണിവേഴ്‌സിറ്റികള്‍ക്കായിരിക്കും. Highly Trusted Sponsor ലിസ്റ്റിലുള്ള എല്ലാ യികെ യൂണിവേഴ്‌സിറ്റികള്‍ക്കും ഈ സ്‌കീമില്‍ അംഗമാകാം. Tier1 graduate schemeല്‍ അംഗമാകുന്ന യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തുന്നതിനും, അവരുടെ മുന്നേറ്റം അളക്കുന്നതിനും, യുകെ ബോര്‍ഡര്‍ ഏജന്‍സിയുമായി സഹകരിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കും. യുകെയില്‍ നിന്നും മാത്രമേ ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ പഠിച്ച യൂണിവേഴ്‌സിറ്റിക്കു മാത്രമേ അവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കൂ. വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവകാശം യൂണിവേഴ്‌സിറ്റികള്‍ക്കു മാത്രമായിരിക്കും. ആദ്യ വര്‍ഷം ഏതാണ്ട് 1000 വിസകള്‍ ഈ സ്‌കീമിലൂടെ നല്‍കാനാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി പദ്ധതിയിട്ടിരിക്കുന്നത്. ഈ വിസകള്‍ participate ചെയ്യുന്ന യൂണിവേഴ്‌സിറ്റികളുടെ ഇടയില്‍ തുല്യമായി വീതംവച്ചു നല്‍കും.
സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 12മാസത്തെ വിസനല്‍കും. ഇത് പിന്നീട് അവരുടെ പ്രോഗ്രസ്സിനു അനുസരിച്ച് 12മാസം കൂടി Extend ചെയ്തു നല്‍കും. ഈ കാലയളവില്‍ അവര്‍ തങ്ങളുടെ ബിസിനസ്സ് സംരംഭം വികസിപ്പിച്ചെടുക്കണം. കൂടാതെ 20മണിക്കൂര്‍ പുറത്തു ജോലി ചെയ്യുന്നതിനുള്ള അനുവാദവും ഉണ്ടായിരിക്കണം. Dependantനെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവകാശവും ഈ വിസയില്‍ ഉള്ളവര്‍ക്ക് ഉണ്ടായിരിക്കും. 24മാസത്തെ കാലാവധിക്കുശേഷം ഈ വിസയില്‍ entrepreneur വിസയിലേക്ക് മാറേണ്ടതാണ്. ഇതിനായി entrepreneur വിസയുടെ നിക്ഷേപപരിധി graduate entrepreneur മാര്‍ക്ക് 50,000പൗണ്ട് ആയി കുറക്കും. നിലവില്‍ ഇത് 2,00,000പൗണ്ടാണ്. ഈ പരിധി നിലവില്‍ യുകെയില്‍ Tier1 post study വിസയില്‍ ഉള്ളവര്‍ക്കും ബാധകമാകും. Post study വര്‍ക്ക് വിസയില്‍ നലവില്‍ യുകെയില്‍ ഉള്ളവര്‍ സ്വന്തമായി ബിസിനസ്സ് സ്ഥാപിക്കുകയാണെങ്കില്‍ അവര്‍ക്ക് Tier1 Entrepreneur വിസയിലേക്കു മാറുന്നതിനുള്ള നിക്ഷേപപരിധി 2,00,000പൗണ്ടില്‍ നിന്നും 50,000പൗണ്ടായി ചുരുക്കും. |