Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കണമെങ്കില്‍ 35,000 പൗണ്ട് വരുമാനം വേണം
Staff correspondent
ലണ്ടന്‍ : ചുരുങ്ങിയത് 35,000 പൗണ്ട് വാര്‍ഷിക ശമ്പളമുള്ള വിദേശികള്‍ക്കേ ഇനി രാജ്യത്തു സ്ഥിര താമസത്തിന് അനുമതി നല്‍കേണ്ടതുള്ളൂവെന്നു ബ്രിട്ടന്‍ തീരുമാനിച്ചു . ഒട്ടേറെ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാവുന്ന ഈ വ്യവസ്ഥ 2016 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. അഞ്ചുവര്‍ഷം രാജ്യത്തു താമസിച്ചിട്ടുള്ളവരും വലിയ ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലാത്തവരുമായ വിദേശികള്‍ക്കു സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുന്ന രീതിയാണ് നിലവിലുള്ളത് .

പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിവര്‍ഷം സ്ഥിരതാമസത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം 60,000 ത്തില്‍നിന്നും 20, 000 ആയി കുറയ്ക്കാനാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
Show Users Comments >>
 
Other News in this category

 
 




 
Close Window