|
ലണ്ടന്‍ : ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രസ്താവന ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മാറ്റങ്ങള്‍ ഏപ്രില്‍ ആറിനു പ്രാബല്യത്തിലാകും. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നു:
പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിനു കീഴിലുള്ള കുടിയേറ്റക്കാര്‍ക്ക്
ടിയര്‍ 1 - ഹൈ വാല്യു മൈഗ്രന്റ്‌സ്
- ടിയര്‍ 1 (പോസ്റ്റ്-സ്റ്റഡി വര്‍ക്ക്) റൂട്ട് അവസാനിക്കുന്നു.
- പുതിയ ടിയര്‍ 1 (ബിരുദധാരിയായ വ്യവസായ സംരംഭകന്‍) റൂട്ട് ആരംഭിക്കുന്നു.
- ടിയര്‍ 1 (ഗ്രാജ്വേറ്റ് എന്റര്‍പ്രനര്‍) അഥവാ ടിയര്‍ 1 (പോസ്റ്റ്-സ്റ്റഡി വര്‍ക്ക്) എന്നിവയില്‍നിന്ന് ടിയര്‍ 1 (എന്റര്‍പ്രനര്‍) എന്ന കാറ്റഗറിയിലേക്കു മാറാന്‍ സൗകര്യം.
- ടിയര്‍ 1 (എക്‌സപ്ഷനല്‍ ടാലന്റ്) കാറ്റഗറിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ആയിരം വീതം അനുവദിച്ചിരിക്കുന്ന പ്ലേസുകള്‍ പുതുക്കുന്നു.
ടിയര്‍ 2 - വിദഗ്ധ തൊഴിലാളികള്‍
- ടിയര്‍ 2 കുടിയേറ്റക്കാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി ടെമ്പററി ലീവ് ആറു വര്‍ഷമായി പരിമിതപ്പെടുത്തുന്നു (2011 ഏപ്രില്‍ ആറിനു ശേഷം രാജ്യത്തെത്തിയവര്‍ക്കു ബാധകം)
- ടിയര്‍ 2 ജനറല്‍, സ്‌പോര്‍സ് പേഴ്‌സണ്‍ കുടിയേറ്റക്കാര്‍ക്ക് 2016 ഏപ്രില്‍ മുതല്‍ സ്ഥിരതാമസം ലഭിക്കണമെങ്കില്‍ 35,000 പൗണ്ട് പ്രതിവര്‍ഷം വരുമാനം നിര്‍ബന്ധം. (പിഎച്ച്ഡി തലത്തിലും ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ വിഭാഗങ്ങളിലമുള്ളവര്‍ക്ക് ഈ നിബന്ധന ബാധകമല്ല)
- എല്ലാ ടിയര്‍ 2 റൂട്ടുകള്‍ക്കും കൂളിങ് ഓഫ് പീരിയഡ് ഏര്‍പ്പെടുത്തുന്നു. മുന്‍ വിസ കാലാവധി അവസാനിച്ച് 12 മാസം കാത്തിരുന്നാലേ ടിയര്‍ 2 കുടിയേറ്റക്കാര്‍ക്ക് പുതിയ ടിയര്‍ 2 വിസ ലഭിക്കൂ.
- ടിയര്‍ 2വിലേക്കു മാറുന്ന ഗ്രാജ്വേറ്റുകള്‍ക്ക് പുതിയ പോസ്റ്റ്-സ്റ്റഡി സംവിധാനം.
ടിയര്‍ 4 - സ്റ്റുഡന്റ്‌സ്
2011 മാര്‍ച്ചില്‍ സ്റ്റുഡന്റ് വിസ സമ്പ്രദായത്തില്‍ പ്രഖ്യാപിച്ച മാറ്റങ്ങളുടെ അവസാന ഘട്ടം നടപ്പാക്കുന്നു. ഇതില്‍പ്പെടുന്നത്:
- എഡ്യുക്കേഷനല്‍ ഓവര്‍സൈറ്റിനും ഹൈലി ട്രസ്റ്റഡ് സ്‌പോണ്‍സര്‍ സ്റ്റാറ്റസിനും അപേക്ഷിച്ചിട്ടുള്ള സ്‌പോണ്‍സര്‍മാരുടെ ഇടക്കാല പരിധി ദീര്‍ഘിപ്പിക്കുന്നു.
- ഡിഗ്രി പഠനത്തിനു ചെലവാക്കാവുന്ന സമയത്തിനു പരിധി നിശ്ചയിക്കുന്നു.
- ജോലി പ്ലേസ്‌മെന്റ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു.
ടിയര്‍ 5 - താത്കാലിക തൊഴിലാളികള്‍
- താത്കാലിക തൊഴിലാളികള്‍ക്ക് യുകെയില്‍ തുടരാവുന്ന പരമാവധി സമയം 12 മാസമായി പരിമിതപ്പെടുത്തുന്നു. ഇന്റേണ്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ് യൂത്ത് എക്‌സ്‌ചേഞ്ച് പോലുള്ള പരിപാടികള്‍ക്കു ബാധകം.
- ടിയര്‍ 5 ക്രിയേറ്റിവ്, സ്‌പോര്‍ട്ടിങ് സബ്-കാറ്റഗറികളില്‍ വരുന്നവര്‍ പെര്‍മനന്റ് പോസിഷനു ഫില്‍ ചെയ്യുന്നില്ലെങ്കില്‍ ഗസ്റ്റ് സ്‌പോര്‍ട്ട്‌സ് ബ്രോഡ്കാസ്റ്റിങ് ജോലികള്‍ ചെയ്യാന്‍ അനുമതി.
പോയിന്റ്‌സ് ബേസ്ഡ് സംവിധാനത്തിലെ എല്ലാ ടയറുകളിലും വരുന്ന മാറ്റം
- ടിയര്‍ 2, 4, 5 കാറ്റഗറികളില്‍ വന്ന ശേഷം സ്‌പോണ്‍സര്‍ക്കൊപ്പം ജോലിയോ പഠനോ ആരംഭിക്കാതിരിക്കുകയോ ഇടയ്ക്ക് അവസാനിപ്പിക്കുകയോ ചെയ്തവരുടെ വിസ റദ്ദാക്കും. കുടിയേറ്റക്കാരന്‍ വിസയുടെ ലക്ഷ്യത്തിനു വേണ്ടിയല്ല തുടരുന്നതെന്ന് സ്‌പോണ്‍സര്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി സ്‌പോണ്‍സര്‍ വിവരമറിയിക്കുന്ന കേസുകളില്‍ ഉള്‍പ്പെടെ ഇതു ബാധകം. ഇതില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്യും.
- കര്‍ട്ടെയ്ല്‍മെന്റ് ത്രെഷോള്‍ഡ് (കര്‍ട്ടെയ്ല്‍മെന്റ് നടപടിയെടുക്കാതിരിക്കാന്‍ അനുവദനീയമായ പരമാവധി ലീവ് പരിധി) ആറു മാസത്തില്‍ നിന്ന് അറുപതു ദിവസമാക്കുന്നു.
- എല്ലാ റൂട്ടുകളിലും കുടിയേറ്റക്കാരന്‍ തെളിയിക്കേണ്ട ഫണ്ട് ലഭ്യത വര്‍ധിപ്പിക്കുന്നു. ടയര്‍ 4, ടയര്‍ 5 യൂത്ത് മൊബിലിറ്റി പരിപാടികളില്‍ മാറ്റം ഏപ്രില്‍ ആറിനു നടപ്പാകും. ടിയര്‍ 1, ടിയര്‍ 2 വിസയുള്ളവര്‍ക്കും ടയര്‍ 5 പ്രകാരമുള്ള താത്കാലിക തൊഴിലാളികള്‍ക്കും ജൂണ്‍ 14നു പ്രാബല്യം.
സന്ദര്‍ശകര്‍
- പുതിയ വിസിറ്റര്‍ റൂട്ട് പ്രകാരം, ചെറിയൊരു വിഭാഗം പ്രൊഫഷനലുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും എന്റര്‍ടെയ്‌നര്‍മാര്‍ക്കും കായികതാരങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട് ഒരു മാസത്തെ ഫീസോടു കൂടിയ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതി.
വിദേശ ഗാര്‍ഗിക തൊഴിലാളികള്‍ (ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സ് )
- ആര്‍ക്കു വേണ്ടിി, അല്ലെങ്കില്‍ ആരോടൊപ്പം യുകെയിലെത്തിയോ അവര്‍ക്കു വേണ്ടി മാത്രം ജോലി ചെയ്യാന്‍ വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുമതി പരിമിതപ്പെടുത്തുന്നു.
- ഈ കാറ്റഗറിയിലുള്ളവര്‍ക്ക് സെറ്റില്‍മെന്റിന് അപേക്ഷിക്കാനുള്ള അവകാശം എടുത്തുകളയുന്നു.
- എന്‍ട്രി ക്ലിയറന്‍സിന്റെ ഭാഗമായി ഈ വിഭാഗത്തിന്റെ തൊഴിലുടമ നല്‍കേണ്ട എംപ്ലോയര്‍ റിലേഷന്‍ഷിപ്പ് റിക്വയര്‍മെന്റ് കൂടുതല്‍ ശക്തമാക്കുകയും, എഴുതിത്തയറാക്കിയ കരാര്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു.
- ഏപ്രില്‍ അഞ്ചിനു മുന്‍പ് പ്രവേശിക്കാന്‍ ലീവിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് പഴയ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ തന്നെയാകും ബാധകമാകുക.
- വിദേശത്തുനിന്നു വരുന്ന സന്ദര്‍ശകനു വേണ്ടി യുകെയില്‍ ഗാര്‍ഹിക ജോലി ചെയ്യാനുള്ള അനുമതിയില്‍ നിയന്ത്രണം. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയുള്ള ജോലി പരമാവധി ആറു മാസമോ, സന്ദര്‍ശകന്‍ യുകെയിലുള്ള കാലാവധിയോ, ഏതാണു ചെറുതെന്നു വച്ചാല്‍ അതായിരിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതി നീക്കുന്നു.
- നയതന്ത്രജ്ഞര്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് താമസം അഞ്ചു വര്‍ഷത്തേക്കോ നയതന്ത്രജ്ഞന്റെ പോസ്റ്റിങ് കാലാവധി അവസാനിക്കുന്നതു വരെയോ, ഏതാണു ചെറുതെന്നു വച്ചാല്‍, പരമാവധി 12 മാസം വരെ നീട്ടാന്‍ അനുമതി.
സ്‌പോണ്‍സര്‍മാര്‍
- ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ടയര്‍ 2വിലെയും ടയര്‍ 5ലെയും എ-റേറ്റഡ് സ്‌പോണ്‍സര്‍മാര്‍ക്ക് പ്രീമിയം കസ്റ്റമര്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നു. 2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ആരംഭിക്കും. |