Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
19 വ്യാജ വിസ അപേക്ഷകര്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍
Staff correspondent
ലണ്ടന്‍ : അനധികൃത കുടിയേറ്റം ലക്ഷ്യമിട്ട് വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജ രേഖ സമര്‍പ്പിച്ച 19 ഓളം അപേക്ഷകര്‍ പടിയില്‍. ലണ്ടനിലേക്കുള്ള വിസയ്ക്കായി ബംഗ്ലാദേശില്‍ അപേക്ഷ നല്‍കിയവരാണ് പിടിയിലായിരിക്കുന്നത് . യുകെ ബോര്‍ഡര്‍ ഏജന്‍സിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് വ്യജ രേഖകള്‍ കണ്ടെത്തുകയും ഇവരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

വിസ അപേക്ഷയ്ക്കായി വ്യാജ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുമാണ് ഇവര്‍ നല്‍കിയിരിക്കുന്നത് . ബിസ്സിനസ് മീറ്റ് എന്നും മറ്റുമാണ് പലരും അപേക്ഷയില്‍ രേഖപ്പെടുത്തിയിരുന്നത്.

പല സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ലണ്ടനിലേക്കു കടക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഇത് യുകെ ബോര്‍ഡര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും അത് ബംഗ്ലാദേശ് പൊലീസിന്റെ സഹകരണക്കോടെ തടയുകയുമായിരുന്നു.
10,000 പൗണ്ടോളം ഏജന്റുമാര്‍ക്കു നല്‍കിയാണ് ഇത്തരത്തില്‍ വ്യാജ രേഖകള്‍ പലരും സംഘടിപ്പിച്ചത് . പരിശോധന കര്‍ശനമാക്കിയതിനാലാണ് ഇവര്‍ പടിയിലായെതെന്ന് ഉദ്യോഗസ്ഥര്‍ .
 
Other News in this category

 
 




 
Close Window