Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിസാ കാലാവധി കഴിഞ്ഞ് 28 ദിവസത്തില്‍ കൂടുതല്‍ യുകെയില്‍ തങ്ങിയവര്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാനാകില്ല
Staff correspondent
ലണ്ടന്‍ : പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതു സംബന്ധിച്ചു സുപ്രധാന മാറ്റങ്ങള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒക്‌ടോബര്‍ ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ് 28 ദിവസത്തിലേറെ യു.കെയില്‍ കഴിഞ്ഞവര്‍ക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നതിനോ, കാലാവധി നീട്ടുന്നതിനോ കഴിയില്ല. പോയിന്റ് ബേസ്ഡ് സിസ്റ്റം, വര്‍ക്കിംഗ്- സ്റ്റുഡന്റ്‌സ് വിസകള്‍, വിസിറ്റിംഗ് വിസകള്‍, ലോംഗ് റെസിഡന്‍സി റൂട്ട്‌സ്, യു.കെ. ആന്‍സെസ്റ്ററി റൂട്ടസ് എന്നിവയ്ക്കു മാറ്റം ബാധകമാകും.

ഫാമിലി മൈഗ്രേഷന്‍ റൂട്ടുകള്‍ക്കുള്ള പുതിയ നിയമം ജൂലൈ ഒമ്പതുമുതല്‍ ബാധകമാകും. വിദേശികളെ വിവാഹം കഴിക്കുന്നതിനുവേണ്ടി വരുമാന പരിധിയെക്കുറിച്ചു ഹോം ഓഫീസ് ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് യൂറോപ്യന്‍ എക്കണോമിക്കല്‍ ഏരിയയ്ക്കു പുറത്തുള്ളവരെ ബ്രിട്ടനിലേക്കു വിവാഹം കഴിച്ചുകൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 18,600 പൗണ്ടെങ്കിലും വരുമാനമുണ്ടായിരിക്കണം. ഫാമിലി വിസിറ്റ് വിസ തടയുന്നതിനെതിരേ അപ്പീല്‍ നല്‍കാനുള്ള അവകാശവും ഈ മാസംകൊണ്ട് അവസാനിക്കും.

ഈ സാഹചര്യത്തില്‍ , കാലാവധി നീട്ടിക്കിട്ടുന്നതിനു കൃത്യമായ കാലയളവിനുള്ളില്‍ അപേക്ഷ നല്‍കണമെന്നു യു.കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു. 28 ദിവസത്തിനുശേഷവും യു.കെയില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം രാജ്യത്തിനു പുറത്തുപോകുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമാണ് വേണ്ടത്. വിസാ കാലാവധി കഴിഞ്ഞശേഷവും യു.കെയില്‍ തുടരുന്നവര്‍ക്കെതിരേയുള്ളതാണ് ഈ നിയമമെന്ന് ഇമിഗ്രേഷന്‍ ഉപദേശക സിന്തിയാ ബാര്‍ക്കര്‍ പറഞ്ഞു. മനുഷ്യാവകാശത്തിന്റെ പേരില്‍ ശക്തമായ അപ്പീലുകള്‍ നല്‍കാന്‍ വകുപ്പില്ലാത്ത പക്ഷം അധികകാലയളവില്‍ തുടരുന്നവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ റദ്ദാക്കുന്ന സമയത്ത് ഇക്കാര്യങ്ങള്‍ വിശദമായി വ്യക്തമാക്കും.

കുടിയേറ്റക്കാരെയോ സ്റ്റുഡന്റ്‌സ് വിസക്കാരെയോ ജോലിക്കെടുക്കുന്ന കമ്പനികളും വിസാ കാലാവധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. അനുവദനീയമായ സമയത്താണ് തൊഴിലെടുക്കുന്നത് എന്ന് ഉറപ്പിക്കുകയും വേണം.
 
Other News in this category

 
 




 
Close Window