Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യഥാര്‍ഥ അര്‍ഹതയുള്ളവര്‍ക്കുമാത്രം ഇനി ഫാമിലി വിസിറ്റ് വിസ
Correspondent
ലണ്ടന്‍ : യഥാര്‍ഥ അര്‍ഹതയുള്ളവര്‍ക്കു മാത്രമേ ഇനി ഫാമിനി വിസിറ്റ് വിസ നല്‍കുകയുള്ളുവെന്നു തീരുമാനം. ഇതു സംബന്ധിച്ചുള്ള ഭേദഗതി ജൂണ്‍ 18 ന് പാര്‍ലമെന്റ് പാസാക്കി. ജൂലൈ ഒമ്പതു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇത് പൂര്‍ണമായും നടപ്പാക്കുമെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നുമാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിയമം അനുശാസിക്കാത്ത ആര്‍ക്കും വിസ അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

വിസ നിയമത്തില്‍ ഇപ്പോള്‍ വരുത്തിയിരിക്കുന്ന മാറ്റം വിസിറ്റിങ് വിസയില്‍ എത്തുന്ന ബന്ധുക്കള്‍ക്കെല്ലാം തന്നെ തരിച്ചടിയായിരിക്കുന്നു. അങ്കിള്‍ , ആന്റി , കസിന്‍ എന്നൊക്കെപ്പറഞ്ഞ് വിസയ്ക്ക് അപ്ലേ ചെയ്യുന്നവരെ പിന്തിരിപ്പിക്കാനാണ് ഇപ്പോഴത്തെ നടപടി. അഭയാര്‍ഥിയായോ മാനുഷിക പരിഗണന വച്ചോ ആളുകള്‍ യുകെയിലേക്കു കുടിയേറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ഇപ്പോഴത്തെ നടപടി.

2012 മേയ് 11 ന് അവതരിപ്പിച്ച ബില്ലില്‍ ഫാമിലി വിസിറ്റ് വിസ പൂര്‍ണമായും നിരോധിക്കുന്ന തരത്തിലുള്ള നിയമമാണ് തയാറാക്കിയിരുന്നത്. എന്നാല്‍ , ഇത് പാസാക്കിയില്ല. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോഴത്തെ നിയന്ത്രണം. 2014 ഓടെ പൂര്‍ണമായി നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
 
Other News in this category

 
 




 
Close Window