Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാമിലി സെറ്റില്‍മെന്റ് : മാറ്റങ്ങള്‍ ജൂലൈ ഒമ്പതു മുതല്‍ പ്രാബല്യത്തില്‍
Correspondent
ലണ്ടന്‍ : ഫാമിലി സെറ്റില്‍മെന്റ് സംബന്ധിച്ച യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ജൂലൈ ഒമ്പതിനു പ്രാബല്യത്തില്‍ വരും. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു പരിഗണിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ അതിനു മുന്‍പ് അപേക്ഷിച്ച് ഫീസ് അടയ്ക്കണം.

ജൂലൈ ഒമ്പതിനു ശേഷം ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകളെല്ലാം പുതിയ നിയമങ്ങള്‍ക്കനുസരിച്ചു മാത്രമായിരിക്കും പരിഗണിക്കുക. പുതിയ സെറ്റില്‍മെന്റ് വിസ ആപ്ലിക്കേഷന്‍ ഫോമാണ് ഇതിന് ഉപയോഗിക്കേണ്ടത്. പുതിയ ഫോമും അപ്പന്‍ഡിക്‌സും ജൂലൈ ഒമ്പതു മുതല്‍ വിതരണം ചെയ്യും.

അപ്പന്‍ഡിക്‌സുകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സംവിധാനത്തില്‍ ലഭ്യമാകില്ല. ഇതു ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കേണ്ടിവരും. ഫോമിനൊപ്പം ഇതും വിസ സെന്ററില്‍ കൊണ്ടുവരേണ്ടതാണെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.
 
Other News in this category

 
 




 
Close Window