Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാമിലി ഇമിഗ്രേഷന്‍ : മാറ്റങ്ങള്‍ പ്രഖ്യാപിച്ചു
Staff correspondent
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ യുകെയിലേക്ക് ഫാമിലി മൈഗ്രേഷന്‍ റൂട്ട് വഴി വരുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ പ്രകാരമുള്ള പരിഗണനകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ജൂലൈ ഒമ്പതു മുതല്‍ മാറ്റങ്ങളില്‍ ഭൂരിഭാഗവും പ്രാബല്യത്തില്‍ വരും.

പ്രധാന മാറ്റങ്ങള്‍ ഇവ :

ജീവിത പങ്കാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടായി ഉയര്‍ത്തി. ഒരു കുട്ടിയുണ്ടെങ്കില്‍ കുറഞ്ഞ വരുമാനം 22,400 പൗണ്ടും തുടര്‍ന്ന് ഓരോ കുട്ടിക്കും 2,400 പൗണ്ട് വീതവും ഉണ്ടാകണം.
ജീവിതപങ്കാളിയുടെ സെറ്റില്‍മെന്റിനുള്ള കുറഞ്ഞ പ്രൊബേഷനറി കാലാവധി രണ്ടു വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി. ബന്ധത്തിലെ യാഥാര്‍ഥ്യം ഉറപ്പാക്കുന്നതിനാണിത്.
വിദേശത്ത് നാലു വര്‍ഷമായി ഒരുമിച്ചു താമസിക്കുന്നവര്‍ക്ക് യുകെയില്‍ അടിയന്തരമായി ഫാമിലി സെറ്റില്‍മെന്റിന് അനുവാദം നല്‍കിയിരുന്ന സംവിധാനം ഒഴിവാക്കി. ഇവര്‍ക്കും അഞ്ചു വര്‍ഷം പ്രൊബേഷനറി കാലാവധി നിര്‍ബന്ധം.
2013 ഒക്ടോബര്‍ മുതല്‍ സെറ്റില്‍മെന്റിന് അപേക്ഷിക്കുന്ന എല്ലാവരും ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റ് പാസാകുകയും ബി1 ലെവലില്‍ കുറയാതെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുകയും വേണം.
വ്യക്തിപരമായ പരിചരണം നിര്‍ബന്ധമാണെന്ന് തെളിയിച്ചാല്‍ മാത്രമേ പ്രായമേറിയവരുടെ സെറ്റില്‍മെന്റ് അനുവദിക്കൂ.
ഫാമിലി വിസിറ്റ് വിസ പരിമിതപ്പെടുത്തും. ഇതിനെതിരേ അപ്പീല്‍ നല്‍കാനുള്ള സൗകര്യം റദ്ദാക്കും.
 
Other News in this category

 
 




 
Close Window