Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാമിലി ഇമിഗ്രേഷന്‍ : മാറ്റങ്ങള്‍ പ്രാബല്യത്തില്‍
Staff correspondent
ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ യുകെയിലേക്ക് ഫാമിലി മൈഗ്രേഷന്‍ റൂട്ട് വഴി വരുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വന്‍ഷന്‍ പ്രകാരമുള്ള പരിഗണനകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്. ജൂലൈ ഒമ്പതു മുതല്‍ മാറ്റങ്ങളില്‍ ഭൂരിഭാഗവും പ്രാബല്യത്തില്‍ വന്നു.

പ്രധാന മാറ്റങ്ങള്‍ ഇവ:

- ജീവിത പങ്കാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടായി ഉയര്‍ത്തി. ഒരു കുട്ടിയുണ്ടെങ്കില്‍ കുറഞ്ഞ വരുമാനം 22,400 പൗണ്ടും തുടര്‍ന്ന് ഓരോ കുട്ടിക്കും 2,400 പൗണ്ട് വീതവും ഉണ്ടാകണം.

- ജീവിതപങ്കാളിയുടെ സെറ്റില്‍മെന്റിനുള്ള കുറഞ്ഞ പ്രൊബേഷനറി കാലാവധി രണ്ടു വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി. ബന്ധത്തിലെ യാഥാര്‍ഥ്യം ഉറപ്പാക്കുന്നതിനാണിത്.

- വിദേശത്ത് നാലു വര്‍ഷമായി ഒരുമിച്ചു താമസിക്കുന്നവര്‍ക്ക് യുകെയില്‍ അടിയന്തരമായി ഫാമിലി സെറ്റില്‍മെന്റിന് അനുവാദം നല്‍കിയിരുന്ന സംവിധാനം ഒഴിവാക്കി. ഇവര്‍ക്കും അഞ്ചു വര്‍ഷം പ്രൊബേഷനറി കാലാവധി നിര്‍ബന്ധം.

- 2013 ഒക്ടോബര്‍ മുതല്‍ സെറ്റില്‍മെന്റിന് അപേക്ഷിക്കുന്ന എല്ലാവരും ലൈഫ് ഇന്‍ ദ യുകെ ടെസ്റ്റ് പാസാകുകയും ബി1 ലെവലില്‍ കുറയാതെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുകയും വേണം.

- വ്യക്തിപരമായ പരിചരണം നിര്‍ബന്ധമാണെന്ന് തെളിയിച്ചാല്‍ മാത്രമേ പ്രായമേറിയവരുടെ സെറ്റില്‍മെന്റ് അനുവദിക്കൂ.

- ഫാമിലി വിസിറ്റ് വിസ പരിമിതപ്പെടുത്തും. ഇതിനെതിരേ അപ്പീല്‍ നല്‍കാനുള്ള സൗകര്യം റദ്ദാക്കും.
 
Other News in this category

 
 




 
Close Window