Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫാമിലി വിസിറ്റ് വിസ അപ്പീല്‍ : നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍
Staff correspondent
ലണ്ടന്‍ : ഫാമിലി വിസിറ്റ് വിസ അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കുന്നതിനുള്ള കര്‍ക്കശ നിയന്ത്രണങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അപ്പീല്‍ നല്‍കാന്‍ അവകാശമുള്ളത് ആര്‍ക്കൊക്കെയെന്ന് ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് .

ജൂലൈ ഒമ്പതിന് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വിസിറ്ററായി യുകെയിലെത്താന്‍ അര്‍ഹതയുള്ളവരുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ മാറ്റിയിട്ടില്ല.

സെറ്റില്‍ഡ് , റഫ്യൂജി, അല്ലെങ്കില്‍ ഹ്യുമാനിറ്റേറിയന്‍ പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ഇല്ലാത്ത അങ്കിള്‍, ആന്റി, നെവ്യു, നീസ്, ഫസ്റ്റ് കസിന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ ഫാമിലി വിസിറ്റ് വിസ അനുവദിക്കില്ല. മനുഷ്യാവകാശത്തിന് അനുകൂലവും, വര്‍ണ വിവേചനത്തിന് എതിരുമായ ചില വ്യവസ്ഥകള്‍ അനുസരിച്ച് പരിമിതമായ അനുമതി മാത്രം തുടര്‍ന്നു നല്‍കും.
 
Other News in this category

 
 




 
Close Window