Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ സാമ്പത്തിക മേഖലാ കുടിയേറ്റ നിയന്ത്രണങ്ങളില്‍ മാറ്റം
Staff correspondent
ലണ്ടന്‍ : 2006 ല്‍ നടപ്പാക്കിയ യൂറോപ്യന്‍ സാമ്പത്തിക മേഖലാ കുടിയേറ്റ നിയമങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ 2012 ജൂലൈ 16 മുതല്‍ പ്രാബല്യത്തില്‍. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്കുള്ളില്‍നിന്നുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുകെയിലേക്കു കുടിയേറാനുള്ള നിയന്ത്രണങ്ങളിലാണ് ഭേദഗതി. സ്ഥിരതാമസത്തിന് അനുമതി തേടുന്നതിനുള്ള മാനദണ്ഡങ്ങളും മാറും.

പ്രധാന മാറ്റങ്ങള്‍ ഇവ

- താമസത്തിന് പുതിയ അവകാശങ്ങള്‍
- സ്വതന്ത്ര സഞ്ചാരത്തിനുള്ള അവകാശത്തില്‍ നിയന്ത്രണം
- പ്രായോഗിക രീതികള്‍ക്കനുസരിച്ചുള്ള ഭേദഗതികള്‍
- യുകെയുടെ ഡയറക്റ്റീവ് 2004/38/ഇസി നടപ്പാക്കുന്നതിന് അനുസരിച്ച് യൂറോപ്യന്‍ കമ്മിഷനുമായും മറ്റ് ഗുണഭോക്താക്കളുമായും ഉണ്ടാക്കിയിട്ടുള്ള ധാരണ അനുസരിച്ചുള്ള ഭേദഗതികള്‍
- പൊതുനയം, പൊതു ആരോഗ്യം, പൊതു സുരക്ഷ എന്നിവ അടിസ്ഥാനമാക്കി കുടിയേറ്റം തടയുന്നതിനുള്ള അധികാരത്തില്‍ വരുത്തിയ ശക്തിപ്പെടുത്തല്‍
- അപ്പീല്‍ അവകാശങ്ങളിലുള്ള മാറ്റം

യൂറോപ്യന്‍ യൂണിയന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുക എന്ന ലക്ഷ്യവും ഭേദഗതികള്‍ക്കു പിന്നിലുണ്ട്. കോടതി കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള കുടിയേറ്റം സംബന്ധിച്ച വിധികള്‍ ഉള്‍ക്കൊണ്ടാണ് ഇവ തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച്, യുകെയില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചാലും, സ്ഥിരതാമസത്തിന് അനുമതി ലഭിക്കണമെന്നോ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി ലഭിക്കണമെന്നോ നിര്‍ബന്ധമില്ല.

മാറ്റങ്ങള്‍ ബാധിക്കുന്നത് :

- സ്വയംപര്യാപ്ത യൂറോപ്യന്‍ സാമ്പത്തിക മേഖലാ രാജ്യങ്ങളിലെ കുട്ടികള്‍ക്കുള്ള കെയറര്‍മാര്‍
- യൂറോപ്യന്‍ സാമ്പത്തിക മേഖലാ രാജ്യങ്ങളില്‍നിന്നുള്ളവരുടെയും അവിടെനിന്നു വന്നു താമസിച്ചിരുന്നവരുടെയും യുകെയില്‍ പഠിക്കുന്ന കുട്ടികള്‍
- ഇങ്ങനെയുള്ള കുട്ടികളുടെ പ്രൈമറി കെയറര്‍മാര്‍
- പ്രൈമറി കെയറര്‍മാരുടെ പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍

ഭേദഗതി പ്രകാരമുള്ള പുതിയ അപേക്ഷാ ഫോം യുകെ ബോര്‍ഡര്‍ ഏജന്‍സി വെബ്‌സൈറ്റുകളിലൂടെ വൈകാതെ ലഭ്യമാകും. അതുവരെ ഇഇഎ2 ഫോം പൂരിപ്പിച്ച്, അപേക്ഷ അയയ്ക്കുന്നതിന്റെ കാരണം കാണിക്കുന്ന കവറിങ് ലെറ്റര്‍ സഹിതം താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കണം:

യുകെ ബോര്‍ഡര്‍ ഏജന്‍സി
യൂറോപ്യന്‍ ആപ്ലിക്കേഷന്‍സ്
പിഒ ബോക്‌സ് 306
ഡിപ്പാര്‍ട്ട്‌മെന്റ് 110
ലിവര്‍പൂള്‍
എല്‍2 0ക്യുഎന്‍
 
Other News in this category

 
 




 
Close Window