ലണ്ടന്‍ : യുകെ ബോര്‍ഡര്‍ ഏജന്‍സി Post Study work Visa അപേക്ഷകള്‍ കര്‍ശനമാക്കി തുടങ്ങി. ഏപ്രിലില്‍ നിര്‍ത്തലാക്കിയ ഈ Scheme ലേക്ക് ധാരാളം വിദ്യാര്‍ത്ഥികള്‍ Speculative Application നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ Degree Course Complete ചെയ്ത് Certificate ലഭിക്കാത്ത ധാരാളം പേര്‍ Post Study Visaയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ അപേക്ഷകളാണ് UKBA നിരസിച്ചു തുടങ്ങിയിരിക്കുന്നത്. വിസ അപേക്ഷ സമയത്ത് Degree Complete ചെയ്യണം എന്ന മാനദണ്ഡം കര്‍ശനമാക്കിയാണ് വിസകള്‍ നിരസിക്കുന്നത്. ഇതിന് ഉപോല്‍ബലകമായി 2009ലെ ഒരു കോടതി വിധി ന്യായവും UKBA ആധാരമാക്കുന്നുണ്ട്. എന്നാല്‍ രണ്ടാഴ്ച മുമ്പുവരെ ഈ വിധത്തില്‍ അപേക്ഷിച്ചിരുന്ന എല്ലാ വിസ അപേക്ഷകളും നല്‍കിയിരുന്നു. Post Study Work Visaയെ ആഗ്രഹിച്ച് അപേക്ഷ നല്‍കിയ ധാരാളം വിദ്യാര്‍ത്ഥികളെ ഇത് നിരാശയിലേക്ക് നയിക്കും. വിസ തീര്‍ന്നവര്‍ക്ക് Appeal Rights ഉള്ളവരാണെങ്കില്‍ അവര്‍ക്ക് അവരുടെ Appealല്‍ തീരുമാനമാകുംവരെ ukയില്‍ തങ്ങാന്‍ സാധിക്കും. ധാരാളം അപേക്ഷകള്‍ Refuse ആകുന്നതിനാല്‍ ഈ കേസുകള്‍ കോടതി കയറുമെന്ന കാര്യത്തില്‍ സംശയമില്ല. അപേക്ഷ സമയത്ത് Degree Complete ചെയ്തവര്‍ക്കുമാത്രമാണോ അതോ അപേക്ഷ പരിഗണിക്കുന്ന സമയത്ത് Degree Complete ചെയ്തവര്‍ക്കും Post Study Work Visaയ്ക്ക് അര്‍ഹതയുണ്ടോ എന്നകാര്യം ഇനി ഇമിഗ്രേഷന്‍ െ്രെടബ്യൂണല്‍ തീരുമാനിക്കേണ്ടിവരും. Appeal നല്‍കി തീരുമാനത്തിനായി കാക്കുന്നത് നല്ലത് തന്നെ എന്നു സാരം.