Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
10,000 ഡോളറിന് യൂണിവേഴ്‌സിറ്റി ഡിഗ്രി ; വിദ്യാര്‍ത്ഥികള്‍ ലണ്ടനെ ഒഴിവാക്കി അമേരിക്കയില്‍ പഠിക്കാന്‍ സാധ്യത
Staff correspondent

പതിനായിരം ഡോളറിനു യൂണിവേഴ്‌സിറ്റി ഡിഗ്രിയെന്ന വാഗ്ദാനവുമായി അമേരിക്കന്‍ കോളജുകള്‍. ഉയര്‍ന്ന ഫീസും മറ്റു സാമ്പത്തിക ചെലവുകളുമായിരുന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തിയിരുന്നത്.ഇതിനൊരു മാറ്റം ഉണ്ടാകുകയാണ് .കോളജുകളില്‍ 10,000 ഡോളറിന്(5.3 ലക്ഷം രൂപ) പഠിക്കാന്‍ കഴിയും. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. നിലവില്‍ നാലുവര്‍ഷ അണ്ടര്‍ഗ്രാജുവേറ്റ് ഡിഗ്രിക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ 30,000 ഡോളറോളം മുടക്കിയാണ് പഠനം പൂര്‍ത്തിയാക്കുന്നത്. ഈ സാഹചര്യത്തിലാണ് പത്തോളം കോളജുകള്‍ 10,000 ഡോളര്‍ വാഗ്ദാനവുമായി എത്തിയത്. നിലവില്‍ 100,000 ഡോളര്‍വരെ മുന്‍ നിര കോജളുകളില്‍ പ്രവേശനം ലഭിക്കുന്നതിനു മുടക്കുന്നുണ്ട്. അതുപോലെ നിയമ ബിരുദം, രണ്ടുവര്‍ഷ എം.ബി.എ. എന്നീ ഉന്നത ബിരുദ പഠനത്തിന് 80,000 മുതല്‍ 150,000 ഡോളര്‍ വരെയാണ് ചെലവാകുന്നത്. പുതിയ മാറ്റം സാമ്പത്തീകമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് ഗുണം ചെയ്യും.


 

 
Other News in this category

 
 




 
Close Window