Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ത്രിശങ്കുസ്വര്‍ഗത്തില്‍
.

ലണ്ടന്‍: വര്‍ണസ്വപ്നങ്ങളുമായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഫിലിമില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഇപ്പോള്‍ ഇരുണ്ട ഭാവിയുടെ അനിശ്ചിതത്വം. അവരുടെ പാസ്‌പോര്‍ട്ടുകള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി പിടിച്ചുവച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിനു പോലും സാധിച്ചില്ല പലര്‍ക്കും.



ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിക്ക് വിദേശ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ടതിന്റെ തുടര്‍ച്ചയാണ് ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നവും. ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്തിരുന്നതും അവര്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതും ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയാണ്.



ഈ വിദ്യാര്‍ഥികള്‍ പഠനം മുടക്കി നാട്ടിലേക്കു മടങ്ങേണ്ടിവരുമെന്ന് യുകെബിഎ പറയുന്നില്ല. എന്നാല്‍, അവര്‍ സ്റ്റുഡന്റ് വിസ രണ്ടാമത് അപേക്ഷിച്ച് പുതുക്കി എടുക്കേണ്ടിവരും. അതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡിസംബര്‍ ആദ്യം പാസ്‌പോര്‍ട്ടുകള്‍ വാങ്ങിയത്. ക്രിസ്മസിനു മുന്‍പ് മടക്കിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അതുണ്ടാകാത്തതിനാല്‍ ആര്‍ക്കും നാട്ടില്‍ പോകാനും സാധിച്ചില്ല.

 
Other News in this category

 
 




 
Close Window