Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ വനിതാ എന്‍ജിനീയര്‍മാര്‍ക്ക് അവസരം
.

ലണ്ടന്‍: യുകെയില്‍ വരും വര്‍ഷങ്ങളില്‍ വനിതാ എന്‍ജിനീയര്‍മാര്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ തുറന്നുകിട്ടാനി ടയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോകത്ത് സ്ത്രീകള്‍ ഏറ്റവും കുറവുള്ള മേഖലകളിലൊന്നാണ് എന്‍ജിനീയറിങ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് വനിതാ എന്‍ജിനീയര്‍മാര്‍ ജോലി ചെയ്യുന്നതും യുകെയിലാണ്.



യുകെയിലെ എന്‍ജിനീയറിങ് പ്രൊഫഷണലുകള്‍ പ്രായമേറുന്ന വിഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയില്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നത് വന്‍ വളര്‍ച്ചയും. ഈ സാഹചര്യത്തില്‍ അഞ്ചു മുതല്‍ പത്തു വര്‍ഷത്തിനിടയില്‍ 2.2 മില്യന്‍ റിക്രൂട്ട്‌മെന്റുകളെങ്കിലും ഈ മേഖലയില്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നു.



ഇനിയുള്ള റിക്രൂട്ട്‌മെന്റുകള്‍ മേഖലയിലെ സ്ത്രീകളുടെ അപര്യാപ്തത പരിഹരിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതായിരിക്കും. ഇത് ഇന്ത്യയില്‍നിന്ന്, വിശേഷിച്ച് കേരളത്തില്‍നിന്നുള്ള സ്ത്രീകള്‍ക്ക് മികച്ച തൊഴിലവസരങ്ങളാണ് തുറന്നുകൊടുക്കുക.



യുകെയിലെ പ്രൊഫഷണല്‍ എന്‍ജിനീയര്‍മാരില്‍ ഇപ്പോള്‍ 8.7 ശതമാനം മാത്രമാണു സ്ത്രീകളെന്നാണ് എന്‍ജിനീയറിങ്‌യുകെഒണ്‍ലി എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതു ശതമാനം വര്‍ധനയാണ് എന്‍ജിനീയിറങ് മേഖലയിലെ റിക്രൂട്ടിങ്ങില്‍ പ്രതീക്ഷിക്കുന്നത്, ഇതില്‍ ഏറെയും സ്ത്രീകളുമായിരിക്കും.

 
Other News in this category

 
 




 
Close Window