Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
നാലു വര്‍ഷംമുന്‍പ് മടങ്ങിയവര്‍ യുകെ വിടാന്‍ നിര്‍ദേശം
.

ലണ്ടന്‍: യുകെയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ക്യാപ്പിറ്റ എന്ന സ്ഥാപനത്തിന്റെ മണ്ടത്തരങ്ങള്‍ തുടരുന്നു. നേരത്തേ, നിയമപരമായി താമസിക്കുന്ന ചില വിദേശികളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് വിവാദം വിളിച്ചുവരുത്തിയ സ്ഥാപനം ഇപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് നാലു വര്‍ഷം മുന്‍പ് രാജ്യം വിട്ടവരോട് എത്രയും വേഗം നാടുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്.



എവിടെയെന്നു കണ്ടെത്താന്‍ സാധിക്കാത്ത 174,000 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ബ്രിട്ടീഷ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് നേരിട്ട് നിയോഗിച്ച സ്ഥാപനമാണിത്. വളരെ മുന്‍പു തന്നെ രാജ്യം വിട്ട 31 പേര്‍ക്കാണ് ഈയാഴ്ച രാജ്യം വിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തു കിട്ടിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുകെ ബോര്‍ഡര്‍ ഏജന്‍സി ഈ സ്ഥാപനത്തെ ചുമതലയേല്‍പ്പിച്ചത്.



കഴിഞ്ഞ വര്‍ഷം മാത്രമാണ് യുകെയില്‍ തുടരാന്‍ 174,000 പേര്‍ നല്‍കിയ അപേക്ഷകള്‍ നിരസിക്കപ്പെട്ടത്. ഇവരില്‍ അറുപതു ശതമാനം പേര്‍ക്കും രാജ്യം വിടാനുള്ള നിര്‍ദേശം നല്‍കാന്‍ യുകെബിഎയ്ക്കു സാധിക്കാതിരുന്ന സാഹചര്യത്തിലാണ് മറ്റൊരു സ്ഥാപനത്തെ ചുമതല ഏല്‍പ്പിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window