Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെ ഇമിഗ്രേഷന്‍ രീതിയില്‍ മാറ്റം
.

ലണ്ടന്‍: ആറു രാജ്യങ്ങളില്‍നിന്നു വിസ പ്രോസസിങ്ങില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഉത്തര യൂറോപ്യന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ് ലന്‍ഡ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, സ്വീഡന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകളുടെ പ്രോസസിങ്ങിലാണ് മാറ്റം.



സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണിലെ റീജ്യനല്‍ ഓഫീസിലേക്ക് അപേക്ഷകളും പാസ്‌പോര്‍ട്ട് അടക്കമുള്ള അനുബന്ധ രേഖകളും കൊറിയര്‍ മുഖേന അയച്ചുകൊടുത്ത് അവിടെ പ്രോസസ് ചെയ്യുന്നതായിരിക്കും പുതിയ രീതി.



ഇതിന്റെ നടപടിക്രമങ്ങള്‍ ജനുവരി എട്ടിന് ആരംഭിച്ചു 2014 ജനുവരി 14നു മുന്‍പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ സമയത്ത് പ്രോസസിങ്ങില്‍ കാലതാമസമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അപേക്ഷാ ഫീസിലോ പ്രോസസിങ് ഫീസിലും വര്‍ധന വരുത്തിയിട്ടില്ല.

 
Other News in this category

 
 




 
Close Window