Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വെസ്റ്റ് യോര്‍ക്‌ഷൈര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Reporter

വെസ്റ്റ് യോര്‍ക്‌ഷൈര്‍: വെസ്റ്റ് യോര്‍ക്‌ഷൈര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ജനുവരി മൂന്നിന് പോട്ഫ്രാക്ടിലെ പ്രിന്‍സ് ഓഫ് വെയില്‍സ് വര്‍ക്കിംഗ് മെന്‍സ് ക്ലബിന്റെ വെച്ച് ആയിരുന്നു ആഘോഷം.

വൈകുന്നേരം നാല് ആരംഭിച്ച ആഘോഷപരിപാടികള്‍ 11 മണിവരെ നീണ്ടു. നിറഭേദങ്ങളാല്‍ സമ്പന്നമായ ഓപ്പണിംഗ് സെറിമണിക്ക് കുമാരിയമ്മ ഗോപിനാഥ് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.0

സാന്തക്ലോസ് കേക്ക് മുറിച്ചതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഡബ്ല്യു വൈ എം എ സെക്രട്ടറി ജോസ് വിന്‍സന്റ് സ്വാഗതം ആശംസിച്ചു. ടോമി കോലഞ്ചേരി, റോസി സജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, കരോള്‍ സോംഗ്, നേറ്റിവിറ്റി സ്‌കിറ്റ്, ക്ലാസിക് ആന്‍ഡ് സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റ്, ഒപ്പന എന്നീ പരിപാടികള്‍ അരങ്ങേറി.ദിവ്യാഞ്ജലി കൃഷ്ണന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വിനു ചൂലക്കല്‍, ജിജോ ചുമ്മാര്‍, രേഷ്മ സുരേഷ് എന്നിവര്‍ പരിപാടി കോഓര്‍ഡിനേറ്റ് ചെയ്തു.

 
Other News in this category

 
 




 
Close Window