Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയില്‍ ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഒരു മില്യന്‍
.

ലണ്ടന്‍: ഒരു മില്യനോളം അനധികൃത കുടിയേറ്റക്കാര്‍ യുകെയില്‍ ജീവിക്കുന്നുണ്ടെന്ന് പഠന ഫലം. പ്രമുഖ യുകെ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയിരിക്കുന്നത്.



ആകെ 863,000 അനധികൃത കുടിയേറ്റക്കാര്‍ യുകെയിലുണ്ട്. ഇതില്‍ 604,000 പേരും ലണ്ടനില്‍ തന്നെയാണെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



ബ്രിട്ടീഷ് സര്‍ക്കാരും ഈ പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നാണ് അനധികൃത കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതല്‍. യുകെ ജനസംഖ്യയുടെ പതിമൂന്നു ശതമാനവും യുകെയ്ക്കു പുറത്തു ജനിച്ചവരാണെന്നും ചൂണ്ടിക്കാണിക്കുന്നു.



1997 മുതല്‍ 2010 വരെ അധികാരത്തിലിരുന്ന ലേബര്‍ പാര്‍ട്ടി സര്‍ക്കാരാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന പതിവ് ആരോപണം യുകെ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് ഹാര്‍പ്പര്‍ ആവര്‍ത്തിച്ചു.

 
Other News in this category

 
 




 
Close Window