ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി കുറയുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തു മാത്രം 25 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്.
ഈ പ്രതിഭാസം യുകെയുടെ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്ക് ആകെ ക്ഷീണമാകുമെന്നും യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യ കൂടാതെ, പാക്കിസ്ഥാന്‍, അയര്‍ലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ഹയര്‍ എഡ്യുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ കണക്കുകളിലാണ് ഇതു വ്യക്തമാകുന്നത്. എന്നാല്‍, ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണം ഇരപതു ശതമാനം കൂടിയിട്ടുമുണ്ട്.