Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദേശികള്‍ക്കു ചികിത്സ: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കണമെന്ന് ഡോക്ടര്‍മാര്‍
.

ലണ്ടന്‍: വിദേശികളായ കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസില്‍ ചികിത്സ നല്‍കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യകഡ്തതയില്ലെന്നും ഇതു പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഡോക്ടര്‍മാര്‍.



വിദേശികളള്‍ അനര്‍ഹമായി വ്യാപകമായ തോതില്‍ എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ നേടുന്നു എന്നും, മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നും ഇവര്‍ക്കു പരാതിയുണ്ട്.



വിദേശ പൗരന്‍മാരുടെ കാര്യത്തില്‍ എന്‍എച്ച്എസ് വളരെ ഉദാരണാണ്. യഥാര്‍ഥത്തില്‍ റെസിപ്രോക്കല്‍ അറേഞ്ച്‌മെന്റ് ഉള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കു മാത്രമേ എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ നല്‍കേണ്ട കാര്യമുള്ളൂ. അല്ലാത്തവര്‍ക്കും ഇപ്പോള്‍ നല്‍കുന്നുണ്ട്. കണ്‍സള്‍ട്ടേഷന്‍ ഫീസ് ഒവിവാക്കി, പ്രിസ്‌ക്രിപ്ഷന്‍ ഫീസ് മാത്രമാണു പലരില്‍നിന്നും വാങ്ങുന്നത്.



ഇതു മനസില്‍ വച്ച്, പല ജിപിമാരും രോഗികള്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പ് റെസിഡന്‍സി തെളിയിക്കണമെന്നും നിര്‍ബന്ധം പറയുന്നുണ്ട്. തെളിയിക്കാന്‍ രേഖകള്‍ കൈയിലില്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കപ്‌#െടുന്നതായും പരാതി.

 
Other News in this category

 
 




 
Close Window