Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് കുടിയേറ്റത്തിനു നിയന്ത്രണം
.

ലണ്ടന്‍: ലോകത്ത് ഏതെങ്കിലും രാജ്യത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍ക്ക് ഇനി യുകെയിലേക്കു കുടിയേറുന്നതിന് ശക്തമായ നിയന്ത്രണങ്ങളുണ്ടാകും.



നാച്ചുറലൈസേഷനുള്ള സ്വഭാവമഹിമ അളക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി നിശ്ചയിച്ചതിന്റെ ഭാഗമാണ് ചട്ടങ്ങള്‍. നല്ല സ്വഭാവത്തിന് നിയമത്തില്‍ വ്യക്തമായ നിര്‍വചനമില്ല. പക്ഷേ, നീണ്ട ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരെ മേലില്‍ നല്ല സ്വഭാവമുള്ളവരായി കണക്കാക്കില്ലെന്നാണ് യുകെബിഎ വ്യക്തമാക്കുന്നത്.



ലോകത്തെവിടെയെങ്കിലും നാലു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞവരെയാണ് മോശം സ്വഭാവമുള്ളവരായി കണക്കാക്കുക. ഒരു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെങ്കില്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയായാലേ യുകെ പൗരത്വത്തിന് അര്‍ഹത ലഭിക്കൂ.



ഒരു വര്‍ഷത്തിനു താഴെ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെങ്കിലും ശിക്ഷ കഴിഞ്ഞ് ഏഴു വര്‍ഷം കഴിഞ്ഞേ അപേക്ഷ പരിഗണിക്കൂ. തടവല്ലാതെ, പിഴയോ മറ്റേതെങ്കിലും ശിക്ഷയോ ആണ് ലഭിച്ചിട്ടുള്ളതെങ്കില്‍, അതു കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം മാത്രമേ അപേക്ഷിക്കാനാകൂ.

 
Other News in this category

 
 




 
Close Window