Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
മാജിക്കിലൂടെ മോഷണം: യുവാവ് വിചാരണ നേരിടുന്നു
.

ലണ്ടന്‍: മാജിക്കിന്റെ മറവില്‍ അതിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ചെറിയ തുകകള്‍ മോഷ്ടിച്ചിരുന്ന യുവാവിന്റെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നു. അമിത് ഗദിയ എന്ന മുപ്പത്തഞ്ചുകാരനാണ് പ്രതി.



ഹാരോഡ്‌സ് ഫുഡ് ഹാളില്‍ ഇയാള്‍ മാജിക് പ്രകടനങ്ങള്‍ നടത്തിയിരുന്നപ്പോള്‍ ഒരു പൗണ്ട് മുതല്‍ 20 പൗണ്ട് വരെ മോഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ എഴുപതു പൗണ്ട് നഷ്ടപ്പെട്ടതായി ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.



തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കും അവര്‍ നടത്തിയ പരിശോധനയില്‍ അമിത്തില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുന്‍പ് ഒരു അപ്മാര്‍ക്കറ്റ് സ്‌റേറാറില്‍ എന്റര്‍ടെയ്‌നറായും ഇയാള്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മോഷണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

 
Other News in this category

 
 




 
Close Window