Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്‍ വാതിലുകള്‍ തുറന്നിടുന്നു
.

ലണ്ടന്‍: സ്റ്റുഡന്റ് വിസകള്‍ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ ഇളവു നല്‍കുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഏഷ്യന്‍ മാധ്യമങ്ങള്‍ക്കു നല്‍കി അഭിമുഖത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.



ഏഷ്യന്‍ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇന്ത്യയുമായി വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഈ നൂറ്റാണ്ടില്‍ ബ്രിട്ടന്റെ ഏറ്റവമടുത്ത പങ്കാളികളിലൊരാളായി ഇന്ത്യയെയാണ് കാണുന്നതെന്നും കാമറൂണ്‍.



യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയായ ശേഷം ബിരുദം യോഗ്യതയായുള്ള ജോലി ലഭിക്കുന്നവര്‍ക്ക് അനിശ്ചിത കാലത്തേക്ക് രാജ്യത്ത് തുടരാനും അനുമതിയുണ്ടാകുമെന്ന് കാമറൂണ്‍. ഇന്ത്യയില്‍നിന്നു ബ്രിട്ടനില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മുപ്പതിനായിരത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window