Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇന്ത്യയ്ക്ക് ബ്രിട്ടന്റെ വിസ സമ്മാനങ്ങള്‍
.

മുംബൈ: പ്രതീക്ഷിച്ചതുപോലെ, ഇന്ത്യയില്‍ വിമാനമിറങ്ങി ഒട്ടും വൈകാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ത്യക്കാര്‍ക്കായി വിസ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുള്ള വിസ എത്ര വേണമെങ്കിലും കൊടുക്കും. വ്യവസായികളും നിക്ഷേപകരും വിസയ്ക്ക് അപേക്ഷിച്ചാല്‍ അന്നു തന്നെ നല്‍കും.



ഇന്ത്യയുടെ പ്രീതി പിടിച്ചുപറ്റി വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ വാഗ്ദാനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും, ഇന്ത്യയില്‍നിന്നുള്ള വ്യവസായ ലോബിയും ഇതിനായി സമ്മര്‍ദങ്ങള്‍ ചെലുത്തിയിരുന്നു എന്നു സൂചനയുണ്ട്.



ഇന്ത്യയും ബ്രിട്ടണും തമ്മില്‍ പ്രത്യേക ബന്ധമുണ്ടാകണമെന്നാണ് മുംബൈയിലെ താജ് ഹോട്ടലില്‍ വ്യവസായികളോട് കാമറൂണ്‍ പറഞ്ഞത്. ഇരുരാജ്യങ്ങളുടെയും ഭാവിബന്ധത്തെപ്പറ്റിയാണ്, ഭൂതകാലത്തെപ്പറ്റിയല്ല താന്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറുകയും ചെയ്തു.



മൂന്നുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കാമറൂണിനൊപ്പം ബ്രിട്ടനിലെ വന്‍ കമ്പനികളിലെ സിഇഒമാര്‍, പ്രമുഖ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ട്. പ്രധാനമന്ത്രിയായശേഷം രണ്ടാംതവണയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്.

 
Other News in this category

 
 




 
Close Window