Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
പഴയ സ്‌കീമില്‍ പൗരത്വ പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷിക്കുക
.

ലണ്ടന്‍: യുകെയിലെ പൗരത്വ പരീക്ഷ പഴയ രീതിയില്‍ എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉടന്‍ അപേക്ഷ അയയ്ക്കുക. മാര്‍ച്ച് 25 മുതല്‍ പുതിയ സ്‌കീമില്‍ കടുപ്പമേറിയ പരീക്ഷയാകും നടപ്പാക്കു. അപേക്ഷ അയച്ച് ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ സമയമെടുത്താണ് പരീക്ഷയ്ക്കു വിളിക്കുക.



പൗരത്വ പരീക്ഷ പാസായാല്‍ അതിന്റെ റിസല്‍റ്റ് ഭാവിയില്‍ ഏതു സമയത്തും യുകെയില്‍ സ്ഥിര താമസത്തിന് അപേക്ഷിക്കാനോ പൗരത്വത്തിന് അപേക്ഷിക്കാനോ ഉപയോഗിക്കാം. ലൈഫ് ഇന്‍ ദ യുകെ: എ ഗൈഡ് ഫോര്‍ ന്യൂ റെസിഡന്റ്‌സ് പരീക്ഷയുടെ മൂന്നാം എഡിഷനാണ് മാര്‍ച്ച് 25നു നടപ്പാകുന്നത്.



24 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് പുതിയ ടെസ്‌ററില്‍. യുകെയുടെ ഭരണഘടന, മനുഷ്യാവകാശ നിയമം, ജനസംഖ്യാവിവരങ്ങള്‍, ചരിത്രം, സംസ്‌കാരം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളുണ്ടാകും.

 
Other News in this category

 
 




 
Close Window