Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ലണ്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമായി
.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിലെ ജനസംഖ്യയില്‍ വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ ന്യൂനപക്ഷമായിരിക്കുന്നു! ഏറ്റവും പുതിയ സെന്‍സസ് കണക്കിലാണ് വെളിപ്പെടുത്തല്‍.



2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ലണ്ടന്‍ ഉപേക്ഷിച്ചു പോയത് 620,000 വെള്ളക്കാരായ ബ്രിട്ടീഷുകാര്‍. ബാക്കിയുള്ളവരുടെ എണ്ണം മറ്റുള്ളവരുടെ ആകെ എണ്ണത്തെക്കാള്‍ കുറവാകുന്നത് ചരിത്രത്തിലാദ്യം. ഏറ്റവും കൂടുതലുള്ള വിഭാഗം ഇപ്പോഴും ഇവര്‍ തന്നെ, എന്നാലിത് 45 ശതമാനം മാത്രമാണ്. ഏഷ്യന്‍ വംശജര്‍ക്കാണ് രണ്ടാം സ്ഥാനം.



2001ല്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം ലണ്ടനില്‍ 4.3 മില്യനായിരുന്നു, ജനസംഖ്യയുടെ 58 ശതമാനം. 2011ല്‍ ഇത് 3.7 മില്യന്‍ മാത്രമായി. നഗരത്തിലെ ആകെ ജനസംഖ്യ 8.2 മില്യന്‍.

 
Other News in this category

 
 




 
Close Window