Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാരായ ആറ് ഇന്ത്യക്കാര്‍ പിടിയില്‍, ഇതില്‍ രണ്ടു പേര്‍ മലയാളികളെന്നു സൂചന
.

ലണ്ടന്‍: വെസ്റ്റ് സസെക്‌സിലെ ക്രോവ്‌ലേയിലെ റസ്റ്ററന്റില്‍ യു.കെ. ബോര്‍ഡര്‍ പോലീസ് നടത്തിയ പരിശോധനയില്‍ അനധികൃത കുടിയേറ്റക്കാരായ ആറ് ഇന്ത്യാക്കാര്‍ പിടിയില്‍. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് സൂചന. ഇവരെ ഉടന്‍ നാടുകടത്തും. സ്റ്റുഡന്റ് വിസയിലെത്തി ജോലി ചെയ്തിരുന്നവരാണ് ഇവരെന്നു റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ വിസയാണ് ഇവര്‍ക്കുണ്ടായിരുന്നത്. അറസ്റ്റിലായ എല്ലാവരേയും ക്രോയ്‌ഡോണിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റി. സസെക്‌സ് പോലീസിന്റെ സഹായത്തോടെ ചാര്‍ലി ചോയ്‌സ് എന്ന റസ്റ്ററന്റിലാണ് റെയ്ഡ് നടത്തിയത്. 

25നും 55 നും ഇടയില്‍ പ്രായമുള്ള അറുപേരാണ് പിടിയിലായത്. ഇതില്‍ മൂന്നുപേര്‍ വിസാ കാലാവധി കഴിഞ്ഞു തുടരുന്നവരും രണ്ടുപേര്‍ അനധികൃതമായി യു.കെയില്‍ എത്തിയവരുമാണ്. ഇവരെ ഏറ്റവുമടുത്ത ദിവസംതന്നെ നാടുകടത്തുമെന്നാണ് സൂചന. ഇവരെ ജോലിക്കെടുത്ത സ്ഥാപനത്തിന് പിടിയിലായ ഓരോ ആളുടേയും പേരില്‍ 10,000 പൗണ്ടുവീതം അടയ്ക്കണം. കൃത്യമായ രേഖകളില്ലാത്തവരെ ജോലിക്കെടുക്കരുത് എന്ന നിയമം ലംഘിച്ചതിനാണ് പിഴ.

 
Other News in this category

 
 




 
Close Window