ലണ്ടന്‍: യുകെ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഫീസ് വര്‍ധിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച നിര്‍ദേശം ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ അംഗീകാരമുണ്ടെങ്കിലേ വര്‍ധന നടപ്പാകൂ എങ്കിലും, അംഗീകാരം ലഭിക്കാതിരിക്കാന്‍ ന്യായമൊന്നുമില്ല. ഈ വര്‍ഷം ഏപ്രില്‍ ആറു മുതല്‍ വര്‍ധന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിനാണ് നാണ്യപ്പെരുപ്പത്തിനൊത്തുള്ള വര്‍ധന നടപ്പാക്കുന്നതെന്നും മന്ത്രിയുടെ വിശദീകരണം.