Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഐഡി കാര്‍ഡിന് ഫീസ് ഏര്‍പ്പെടുത്തും
.

ലണ്ടന്‍: ബ്രിട്ടനില്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന റൊമാനിയക്കാര്‍ക്കും ബള്‍ഗേറിയക്കാര്‍ക്കും ഫീസ് ഏര്‍പ്പെടുത്താന്‍ ശ്രമം. നിലവില്‍ നിര്‍ബന്ധിതമല്ലാത്ത ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരില്‍നിന്ന് ഫീസ് വാങ്ങാറില്ല.



ഇനി 55 പൗണ്ട് ഫീസ് ഈടാക്കാനുള്ള നിര്‍ദേശമാണ് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാര്‍പ്പര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഐഡി കാര്‍ഡ് നിര്‍ബന്ധിതമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.



യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ അടുത്ത വര്‍ഷം മുതല്‍ റൊമാനിയക്കാരും ബള്‍ഗേറിയക്കാരും ധാരളമായി യുകെയിലേക്കു കുടിയേറും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണിത്.



മൂന്നു മാസത്തിലേറെ യുകെയില്‍ തങ്ങുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ റെസിഡന്‍സ് കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റു സൗജന്യ പൊതുസേവനങ്ങളും നിഷേധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വിഭാവനം ചെയ്യുന്നത്.

 
Other News in this category

 
 




 
Close Window