Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ആര്‍ക്കും വേണ്ടാതെ എക്‌സപ്ഷണല്‍ ടാലന്റ് വിസ
.

ലണ്ടന്‍: ടയര്‍ 1 വിസ എക്‌സപ്ഷണല്‍ ടാലന്റുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ യുകെ സര്‍ക്കാരിന്റെ നടപടി തിരിച്ചടിക്കുന്നു. ആയിരം പേര്‍ക്കു മാത്രം പ്രതിവര്‍ഷം വിസ അനുവദിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നെതങ്കില്‍ സെപ്റ്റംബര്‍ 2012 വരെയുള്ള ഒരു വര്‍ഷം അനുവദിച്ചത് 72 പേര്‍ക്കു മാത്രം.

2011 ഓഗസ്റ്റിലാണ് പുതിയ സമ്പ്രദായം ആരംഭിച്ചത്. ആ വര്‍ഷം ആകെ വിസ അനുവദിച്ചത് ഏഴു പേര്‍ക്കായിരുന്നു. വിസ നിഷേധിക്കപ്പെടുന്നതു മാത്രമല്ല, അപേക്ഷകര്‍ കുറയുന്നതും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തെ നയിക്കാന്‍ ശേഷിയുള്ളവര്‍ എന്നതാണ് എക്‌സപഷണല്‍ ടാലന്റിനു നല്‍കുന്ന നിര്‍വചനം. ശാസ്ത്രം, കല തുടങ്ങിയ മേഖലകളില്‍ അതീവ പ്രാഗല്ഭ്യം തെളിയിച്ചവരെ യുകെയിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ഇതുവഴി ഉദ്ദേശിക്കുന്നത്.

 
Other News in this category

 
 




 
Close Window