Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഇംഗ്ലണ്ടിലിപ്പോള്‍ ഭാഷകള്‍ നൂറിലേറെ
.

ലണ്ടന്‍: ഇത്രയും വലിയ ഇന്ത്യയില്‍ എണ്ണൂറോളം ഭാഷകളാണുള്ളത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തിരിപ്പോന്ന രാജ്യമാണ് ഇംഗ്ലണ്ട്. അവിടെ ഇതിനകം തന്നെ നൂറോളം ഭാഷകള്‍ പ്രചാരത്തിലായിക്കഴിഞ്ഞെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.



ഇന്ത്യയിലുള്ളത് പരമ്പരാഗത ഭാഷാ വൈവിധ്യമാണെങ്കില്‍, ഇംഗ്ലണ്ടില്‍ സംഭവിച്ചിരിക്കുന്നത് ഏതാനും പതിറ്റാണ്ടുകളിലെ കുടിയേറ്റം കൊണ്ടുണ്ടായ വൈവിധ്യം. ഇംഗ്‌ളണ്ടിലും വെയില്‍സിലും സ്ഥിരതാമസമാക്കിയവരില്‍ പതിമൂന്നില്‍ ഒന്ന് ആളുകള്‍ക്കും ഇപ്പോള്‍ ഇംഗ്‌ളീഷ് രണ്ടാം ഭാഷ മാത്രമാണെന്നും സെന്‍സസില്‍ കാണുന്നു.



ഇംഗ്‌ളണ്ടിലും വെയില്‍സിലുമായി 138,000 പേര്‍ക്ക് ഇംഗ്‌ളീഷ് തീരെ അറിയില്ല. യുകെയിലാകെ 4.2 മില്യന്‍ ആളുകള്‍ ഇംഗ്‌ളീഷിനെ രണ്ടാം ഭാഷയായും കാണുന്നു. രാജ്യത്തെ ജനസംഖ്യയുടെ 7.7 ശതമാനമാണ് ഈ സംഖ്യ. യുകെയില്‍ പ്രചാരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം വെല്‍ഷിനെ മറികടന്ന് പോളിഷ് സ്വന്തമാക്കുകയും ചെയ്്തിരിക്കുന്നു.

 
Other News in this category

 
 




 
Close Window