Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധന കുറഞ്ഞു
.

ലണ്ടന്‍: യുകെയില്‍ കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധനയില്‍ 2012 ജൂണില്‍ അവസാനിച്ച വര്‍ഷം കുറവ് രേഖപ്പെടുത്തി. 2011 ജൂണില്‍ അവസാനിച്ച വര്‍ഷത്തെ കുടിയേറ്റം കാരണമുള്ള ജനസംഖ്യാ വര്‍ധന 247,000 ആയിരുന്ന സ്ഥാനത്ത് 2012 ജൂണ്‍ വരെ 163,000 മാത്രം.

നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷത്തില്‍ താഴെയെത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം സഫലമാകുന്നത് അടുത്തുവരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. നെറ്റ് ഇമിഗ്രേഷനില്‍ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുണപരമായ മാറ്റങ്ങളെന്നും, സ്വാഗതാര്‍ഹമെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം. 2015ലെ പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് നെറ്റ് മൈഗ്രേഷന്‍ പതിനായിരത്തിനു താഴെയെത്തിക്കാനാണ് ശ്രമം.

 
Other News in this category

 
 




 
Close Window