Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലേക്കു കുടിയേറാന്‍ എന്‍ട്രി ഫീയും ബോണ്ടും
.

ലണ്ടന്‍: യൂറോപ്പിനു പുറത്തുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുകെയിലേക്കു കുടിയേറാന്‍ ബോണ്ടും എന്‍ട്രി ഫീസും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇവര്‍ ഭാരമാകാതിരിക്കുകയും, വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിടുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

എന്നാല്‍, തിരിച്ചുകിട്ടുന്ന തരത്തിലാണ് ഫീസ് സമ്പ്രദായം ആലോചിക്കുന്നത്. രാജ്യത്തെ പൊതു സംവിധാനങ്ങളോ സൗജന്യ സേവനങ്ങളോ ഉപയോഗിക്കാതിരുന്നാല്‍ മാത്രമായിരിക്കും തിരിച്ചു നല്‍കുക. എന്നാല്‍, രാജ്യം വിട്ട് മടങ്ങുമ്പോള്‍ മാത്രമേ തിരിച്ചുകിട്ടൂ.

പുതുതായി വരുന്നവര്‍ക്കു മാത്രമല്ല, ഇപ്പോള്‍ യുകെയില്‍ കഴിയുന്ന വിദേശികള്‍ക്കും ഈ നിബന്ധ ബാധകമാക്കണമെന്നാണ് നിര്‍ദേശം. പദ്ധതിയുടെ വിശദാംശങ്ങള്‍ ഹോം സെക്രട്ടറി തെരേസ മേ പ്രഖ്യാപിക്കും.

 
Other News in this category

 
 




 
Close Window