Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഐന്‍സ്റ്റൈനെയും ഹോക്കിങ്ങിനെയും വെല്ലാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടി
.

ലണ്ടന്‍: ഇതാ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും കവച്ചുവയ്ക്കുന്ന ഇന്റലിജന്റ്‌സ് ക്വോഷ്യന്റുമായി ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ പെണ്‍കുട്ടി. പേര് നേഹ, വയസ് വെറും 12.

ഇംഗ്‌ളണ്ടില്‍ താമസമാക്കിയ ഡോക്ടര്‍മാരും ബാംഗ്‌ളൂര്‍ സ്വദേശികളുമായ രാമു മുനിരാജിന്റെയും ജയശ്രീയുടെയും മകളാണ് ഈ മിടുക്കി. മെന്‍സ ഐ.ക്യു. ടെസ്‌ററില്‍ 162 പോയന്റാണ് നേഹ സ്‌കോര്‍ ചെയ്തത്. ഐന്‍സ്‌ററീന്‍, ഹോക്കിങ്, മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്നിവരുടെ ഐ.ക്യു. 160 പോയന്റ് മാത്രമായിരുന്നു.

ഏഴുവയസ്സുവരെ ബാംഗ്‌ളൂര്‍ ബാണശങ്കരയിലെ ശ്രീ അരവിന്ദ വിദ്യാമന്ദിര്‍ സ്‌കൂളിലാണു നേഹ പഠിച്ചത്. 2007 ഏപ്രിലില്‍ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലെത്തി. ഇപ്പോള്‍ കിങ്‌സ്റ്റണ്‍ ടിഫിന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനി. മാതാപിതാക്കളെപ്പോലെ ഡോക്ടറാകണമെന്നാണ് ആഗ്രഹം.

 
Other News in this category

 
 




 
Close Window