Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏഷ്യന്‍ സംരംഭകര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവു നല്‍കണം: കേബിള്‍
.

ലണ്ടന്‍: ഏഷ്യയില്‍നിന്നുള്ള വ്യവസായ സംരംഭകര്‍ക്ക് കൂടുതലെളുപ്പത്തില്‍ വിസ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ ഹോം ഓഫിസിനോട് അഭ്യര്‍ഥിച്ചു. നാഷണല്‍ ഏഷ്യന്‍ ബിസിനസ് അസോസിയേഷന്‍ ലോഞ്ച് ചെയ്ത് പ്രസംഗിക്കവയോണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുന്‍പ് കുടുംബമായി കടകളും മറ്റും നടത്തുന്നതില്‍ ഒതുങ്ങിയിരുന്നു ഏഷ്യക്കാരുടെ വ്യവസായ സംരംഭങ്ങള്‍. എന്നാല്‍, ഇന്നവര്‍ എന്‍ജിനീയറിങ്, ടെലികോം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് വിശാലമായി വളര്‍ന്നിരിക്കുന്നു. ആയിരക്കണക്കിനു തൊളിവസരങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം സംരംഭങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്നും കേബിള്‍ ചൂണ്ടിക്കാട്ടി.

പരമ്പരാഗത മേഖലയില്‍ തന്നെയാണ് ഇപ്പോഴും മുപ്പതു ശതമാനം ഏഷ്യന്‍ സംരംഭകരും. പക്ഷേ, ഇവര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍, ഇങ്ങനെയുള്ളവരെ യുകെയിലേക്കു കൂടുതലായി ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് വിസ ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window