Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
കുടിയേറ്റക്കാരെക്കുറിച്ച് ബ്രിട്ടീഷുകാര്‍ക്ക് രാഷ്ട്രീയ ആശങ്ക
.

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് കുടിയേറ്റക്കാരെക്കുറിച്ചുള്ള ആശങ്കയ്ക്ക് രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ രാഷ്ട്രിയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കുടിയേറ്റക്കാര്‍ക്കു കഴിയുമെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. ഇത് ആനുപാതികമല്ലാത്ത അധികാരം നേടുന്നതിന് ന്യൂനപക്ഷങ്ങളെ സഹായിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

തങ്ങള്‍ കഴിയുന്ന മേഖലകളെ ബാധിക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാന്‍ നാട്ടുകാരെക്കാളധികം തങ്ങള്‍ക്കു കഴിയുമെന്ന്് കുടിയേറ്റക്കാര്‍ തന്നെ വിശ്വസിക്കുന്നതായും ഇതു സംബന്ധിച്ച സര്‍വേയില്‍ വ്യക്തമാകുന്നു. ആ നിലയ്ക്ക് നാട്ടുകാര്‍ ആശങ്കപ്പെടുന്നതിന് അവരെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

ബ്രിട്ടീഷുകാരിലെ ന്യൂനപക്ഷങ്ങളില്‍ 51 ശതമാനത്തോളം പേര്‍ക്ക് തങ്ങളുടെ താമസസ്ഥലത്തെ പ്രാദേശികപരമായ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വെള്ളക്കാരില്‍ 37 ശതമാനത്തിനേ ഈ വിശ്വാസമുള്ളൂ. ദേശിയ നയങ്ങളില്‍ തങ്ങള്‍ക്ക് വിധി നിര്‍ണായക സ്വാധീനമുണ്ടെന്നാണ് 39 ശതമാനം ന്യൂനപക്ഷങ്ങളും കരുതുന്നത്. എന്നാല്‍ വെള്ളക്കാരില്‍ അഞ്ചിലൊരാള്‍ക്കേ ഈ ആത്മവിശ്വാസമുള്ളൂ എന്നും സര്‍വേയില്‍ കാണുന്നു. കാര്യങ്ങള്‍ ഭൗതികമല്ല, മാനസികം കൂടിയാണെന്ന അനുമാനമാണ് ഇതില്‍നിന്നു ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window