Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഏഷ്യന്‍ സര്‍ജന്‍ ട്രെയ്‌നി ഡോക്ടര്‍മാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം
.

ലണ്ടന്‍: ഏഷ്യന്‍ വംശജനായ സര്‍ജന്‍ ട്രെയ്‌നി ഡോക്ടര്‍മാരായെത്തിയ രണ്ടു യുവതികളെയും ഒരു ട്രെയ്‌നി നഴ്‌സിനെയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. സംഭവം പരിഗണിച്ച അച്ചടക്ക ട്രൈബ്യൂണല്‍ വിചാരണ ആരംഭിച്ചു.

ആരോപണവിധേയനായ നാല്‍പ്പതുകാരന്‍ ഡോ. ഹുമയൂണ്‍ ഇക്ബാല്‍ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്. ന്യൂകാസില്‍ ഹോസ്പിറ്റലില്‍ രജിസ്ട്രാര്‍ ആയിരുന്നു ഡോ. ഇക്ബാല്‍.

ഇയാള്‍ തന്നെ കീഴടക്കാന്‍ ശ്രമിച്ചെന്നും, ചുംബിക്കാന്‍ ശ്രമിച്ചെന്നും, വസ്ത്രത്തിനുള്ളില്‍ കൈ കടത്താന്‍ ശ്രമിച്ചെന്നുമൊക്കെയാണ് ഒരു ഡോക്ടര്‍ നല്‍കിയിരിക്കുന്ന ്‌മൊഴി. ട്രെയ്‌നി ഡോക്ടറായി വരുമ്പോള്‍ ഇതൊക്കെ പതിവാണെന്നു പറയുകയും ചെയ്തുവത്രെ.

 
Other News in this category

 
 




 
Close Window