ലണ്ടന്‍: യുകെയില്‍ ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ ജീവിക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ കുടിയേറ്റക്കാര്‍ക്ക് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള ആശ്രിതരെ ഒപ്പം കൊണ്ടുവരുന്നതിന് അടുത്ത മാസം മുതല്‍ ചെലവേറും.
ഡിപ്പന്‍ഡന്റ് വിസയ്ക്ക് പ്രഖ്യാപിച്ച ഫീസ് വര്‍ധന ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. നാണ്യപ്പെരുപ്പത്തിന് അനുസൃതമായി ശരാശരി മൂന്നു ശതമാനം വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുകെയ്ക്കുള്ളില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് പണം കൂടുതല്‍ ചെലവാകും.