Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യൂറോപ്യന്‍ കുടിയേറ്റം തടയണമെന്ന് ഭീമഹര്‍ജി
.

ലണ്ടന്‍: റുമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നും ഉണ്ടാകാനിരിക്കുന്ന കുടിയേറ്റ പ്രവാഹം തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് ഭീമ ഹര്‍ജി ഒരുങ്ങുന്നു. ഒരുദിനം 5000 പേര്‍ വീതം ഇതില്‍ ഒപ്പുവയ്ക്കുന്നുണ്ട്. ആകെ ഒപ്പിട്ടവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടുകഴിഞ്ഞു.

2007ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന റുമാനിയയ്ക്കും ബള്‍ഗേറിയയ്ക്കും തങ്ങളുടെ തൊഴിലാളികളെ ബ്രിട്ടനിലേക്ക് അയക്കാനുള്ള നിയന്ത്രണം ഈ വര്‍ഷത്തോടെ അവസാനിക്കുകയാണ്. ഈ നിയന്ത്രണം അഞ്ചുവര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഇരുരാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാര്‍ വരുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കയാണ് ഹര്‍ജിയില്‍ വ്യക്തമാകുന്നതെന്ന് മൈഗ്രേഷന്‍ വാച്ച്. റുമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നുമായി പ്രതിവര്‍ഷം അര ലക്ഷം പേര്‍ യുകെയിലെത്തുമെന്നാണ് മൈഗ്രേഷന്‍ വാച്ച് കണക്കാക്കുന്നത്.

 
Other News in this category

 
 




 
Close Window